തൃ‌ഷ കൃഷ്ണൻ

 
Entertainment

"സിനിമ വിട്ടു, ബിസിനസുകാരനെ വിവാഹം കഴിച്ചു"; തൃഷ‍യുടെ പോസ്റ്റ്

സംവിധായകനും യൂട്യൂബറുമായ ചിത്ര ലക്ഷ്‌മണനാണ് ഇക്കാര്യം ആദ്യം പറഞ്ഞത്.

Entertainment Desk

സിനിമ അഭിനയം നിർത്തിയെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. ഞാൻ സിനിമ വിട്ടു, ധനികനായ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചു, ഇന്നലെ രണ്ടു വയസു തികഞ്ഞ നാലു കുട്ടികളെ വളർത്തുന്നു. ഇനി മറ്റെന്തെങ്കിലും ചേർക്കേണ്ടതുണ്ടോ, അതോ ഇന്നത്തെ ഫിക്ഷൻ ക്വോട്ട കഴിഞ്ഞോ എന്നാണ് തൃഷയുടെ ഇൻസ്റ്റ പോസ്റ്റ്.

തൃഷ അഭിനയം ‌നിർത്തുവെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സംവിധായകനും യൂട്യൂബറുമായ ചിത്ര ലക്ഷ്‌മണനാണ് ഇക്കാര്യം ആദ്യം പറഞ്ഞത്.

നിർമാതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ലക്ഷ്മൺ പറഞ്ഞിരുന്നു. നടൻ വിജയും തൃഷയുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായതിനു പിന്നാലെയാണ് പുതിയ വിവാദവും.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി