ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 'ധീരം' ചിത്രീകരണം ആരംഭിച്ചു 
Entertainment

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 'ധീരം' ചിത്രീകരണം ആരംഭിച്ചു

ഒരു പിടി മികച്ച ഹൃസ്വ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ ജിതിൻ സുരേഷ് ടി. യാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Aswin AM

കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്. ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ നാം ഇതുവരെ കാണുകയും, കേൾക്കുകയും ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു പുതിയ സിനിമയ്ക്കു തുടക്കം കുറിക്കുകയാണ് ധീരം എന്ന ചിത്രം.

ഒരു പിടി മികച്ച ഹൃസ്വ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ ജിതിൻ സുരേഷ് ടി. യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെമോ എന്‍റർടൈൻമെന്‍റ്സ് ഇൻ അസോസിയേഷൻ വിത്ത് മലബാർ ടാക്കീസിന്‍റെ ബാനറിൽ റിമോഷ്, എം.എസ്., ഹാരിസ് അമ്പഴത്തിങ്കൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കോ - പ്രൊഡ്യൂസർ - ഹബീബ് റഹ്മാൻ.

ജനുവരി പതിനഞ്ച് ബുധനാഴ്ച്ച കോഴിക്കോട് ബീച്ചിലെ ഫിഷറീസ് വകുപ്പിന്‍റെ ബിൽഡിങിൽ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന ലളിതമായ ചടങ്ങിലാണ് ചിത്രീകരണം ആരംഭിച്ചത്. ബേബി മീനാക്ഷി, ജിതിൻ സ്വിച്ചോൺ കർമവും, മാസ്റ്റർ സാഥ്വിക് സുഗന്ധ് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ അണിയറ പ്രവർത്തകർ ഭദ്രദീപം തെളിയിച്ചു. കഥയിലും അവതരണത്തിലും തികച്ചും വ്യത്യസ്ഥമായ ഒരു ഇൻവസ്റ്റിഗേഷൻ പാറ്റേണാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.

കുറ്റാന്വേഷണകഥകളിൽ പ്രേക്ഷകന്‍റെ മുൻവിധികളെ പാടെ തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും ധീരം. ഇന്ദ്രജിത്ത് സുകുമാരനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഏഎസ്പി സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ദിവ്യാ പിള്ള, അജു വർഗീസ്, രഞ്ജി പണിക്കർ, നിഷാന്ത് സാഗർ, സൂര്യ പ്രണി ഫെയിം) റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. ഒരേ മുഖം, പുഷ്പകവിമാനം, പടക്കുതിര എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു. എസ്. നായരും സന്ധിപ് സദാനനന്ദനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കോഴിക്കോട്ടും, കുട്ടിക്കാനത്തുമായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും.

സംഗീതം - മണികണ്ഠൻ അയ്യപ്പ,ഛായാഗ്രഹണം - സൗഗന്ധ് എസ്.യു., എഡിറ്റിങ് -നഗൂരാൻ രാമചന്ദ്രൻ, കലാസംവിധാനം-സാബുമോഹൻ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്

നിശ്ചല ഛായാഗ്രഹണം - സേതു അത്തിപ്പിള്ളിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - തൻവിൻ നസീർ, പ്രൊജക്റ്റ് ഡിസൈനർ- ഷംസുവപ്പനം, പ്രൊഡക്ഷൻ മാനേജർ -ധനേഷ്, പ്രൊഡക്ഷൻ എക്സിക‍്യൂട്ടീവ് - കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ, പിആർഒ- വാഴൂർ ജോസ്

'സലാം പറയാതെ' വിവാദങ്ങൾ, തള്ളി തങ്ങളും കുഞ്ഞാലിക്കുട്ടിയും

ടിം ഡേവിഡിന്‍റെ കരുത്തിൽ കുതിച്ച് ഓസീസ്; ഇന്ത‍്യക്ക് 187 റൺസ് വിജയലക്ഷ‍്യം

മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കൂട്ടികളുൾപ്പെടെ 23 മരണം

ലോലന്‍റെ സ്രഷ്ടാവ്, കാർട്ടൂണിസ്റ്റ് ചെല്ലൻ ഓർമയായി

മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ. സലാമിനെതിരേ പൊലീസിൽ പരാതി നൽകി സിപിഎം