.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തകർത്താടി വേദിക, സുൽത്താനായി വിനായകൻ; ആവേശം നിറച്ച് ആട് 3 ഗാനം
ഷാജി പാപ്പനേയും കൂട്ടരേയും കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പ്രതീക്ഷകളേറ്റിക്കൊണ്ട് ചിത്രത്തിലെ ഗാനം പുറത്തുവന്നിരിക്കുകയാണ്. ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ എന്നു തുടങ്ങുന്ന സുല്‍ത്താന്‍ എന്ന ഗാനമാണ് പുറത്തുവന്നത്. തെന്നിന്ത്യൻ സുന്ദരി വേദികയുടെ ചടുലമായ നൃത്തച്ചുവടുകളോടെയാണ് ഗാനം എത്തുന്നത്.
രാജഭരണ കാലം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ സുല്‍ത്താന്‍റെ വേഷത്തിലിരിക്കുന്ന വിനായകനെ കാണാം. ജയസൂര്യയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാൻ റഹ്മാൻ ആണ് ‘സുല്‍ത്താന്‍’ എന്ന ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. മനു മഞ്ജിത്തിന്‍റേതാണ് വരികള്‍. അനില രാജീവാണ് ഗാനം ആലപിച്ചത്.
മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘ആട് 3 വൺ ലാസ്റ്റ് റൈഡ്; പാര്‍ട്ട് 1’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ്. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു കോമഡി ഫാന്‍റസി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജയസൂര്യയ്ക്കും വിനായകനും പുറമെ ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ, ഉണ്ണി രാജന്‍ പി ദേവ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം 2026 മാർച്ച് 19 ന് തിയറ്ററുകളിലെത്തും.
ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ , സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര , പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.