ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന 'കല്യാണമരം' ; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

 
Entertainment

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന 'കല്യാണമരം'; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

വ്യത്യസ്തമായ ഒരു കുടുംബകഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്.

Entertainment Desk

കൊച്ചി:സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ 'കല്യാണമരം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് 'കല്യാണമരം'.

വ്യത്യസ്തമായ ഒരു കുടുംബകഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ് , ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമ്മാതാവായ സജി കെ.ഏലിയാസ് ഒരു വേഷം ചെയ്യുന്നുണ്ട്.

നിര്‍മ്മാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ,പശ്ചാത്തല സംഗീതം - ശ്യാം ധർമ്മൻ, ഗായിക - ശ്രേയ ജയദീപ് , പി ആര്‍ ഒ - പി.ആര്‍. സുമേരന്‍.

സഞ്ജു സൂപ്പർ കിങ്സ്

തോൽവി പരിശോധിക്കാൻ സിപിഎം; പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലും ചർച്ച

ബംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവിൽ

വിജയ് മുഖ്യമന്ത്രിയാകാൻ ഇനി എത്ര സീറ്റ് വേണം? കണക്കുകൾ അറിയാം

"നിങ്ങൾക്കെന്താണ് ഇതിൽ കാര്യം"; ശബരിമല സ്ത്രീപ്രവേശനക്കേസിൽ എൻജിഒയെ കുടഞ്ഞ് സുപ്രീം കോടതി