'കല്യാണമരത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്

 
Entertainment

'കല്യാണമര'ത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്

വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്

Entertainment Desk

കൊച്ചി: ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന 'കല്യാണമരം' സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രമാണ് 'കല്യാണമരം' ഈ മാസം സിനിമ തിയേറ്ററിലെത്തും മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് 'കല്യാണമരം'

വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ് , ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നിർമ്മാതാവായ സജി കെ.ഏലിയാസ് ഒരു വേഷം ചെയ്യുന്നുണ്ട്. നിര്‍മ്മാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, പി ആര്‍ ഒ - പി.ആര്‍. സുമേരന്‍.

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

അമെരിക്കയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാന ഭാഗങ്ങൾ ചൈനയുടെ കൈയിൽ എത്തിയതെങ്ങനെ? രഹസ്യവിവരം പുറത്ത്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്