കങ്കണ റണാവത്ത് 
Entertainment

താലിയണിഞ്ഞ് കങ്കണ റണാവത്ത്, രഹസ്യ വിവാഹമെന്ന് അഭ്യൂഹം; സത്യം ചെയ്ത് താരം

ഒടുവിൽ ഇക്കാര്യത്തിൽ വെട്ടിത്തുറന്ന് കാര്യം പറഞ്ഞിരിക്കുകയാണ് കങ്കണ.

നീതു ചന്ദ്രൻ

വിവാദങ്ങളുടെ പ്രിയ തോഴിയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. താരം പരമ്പരാഗത രീതിയിലുള്ള താലിയണിഞ്ഞെത്തിയ ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാധാരണ രീതിയിൽ വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന പച്ചക്കുപ്പിവളകളും കങ്കണ അണിഞ്ഞിരുന്നു. താരം രഹസ്യമായി വിവാഹം കഴിച്ചു എന്നു വരെ അഭ്യൂഹങ്ങൾ പടർന്നു. ഒടുവിൽ ഇക്കാര്യത്തിൽ വെട്ടിത്തുറന്ന് കാര്യം പറഞ്ഞിരിക്കുകയാണ് കങ്കണ.

സിനിമാ ഷൂട്ടിങ്ങിന്‍റെ ഭാഗമായി ഞാനിവിടെയുണ്ട്. കഥാപാത്രമായി മേക്കപ്പിട്ടു നിൽക്കുന്ന ചിത്രം ചിലർ പകർത്തിയിരുന്നു. അതിനു ശേഷം എനിക്ക് നിരവധി ഫോൺകോളുകളാണ് ലഭിക്കുന്നത്. വിവാഹിതരായ സ്ത്രീകൾ കാഴ്ചയിൽ എങ്ങനെയിരിക്കും? അഭിനേതാക്കൾ എല്ലാ വേഷവും ചെയ്യും. ഞാനെന്തായാലും രഹസ്യമായി വിവാഹം കഴിക്കില്ലെന്ന് വാക്കു തരുന്നുവെന്നാണ് കങ്കണ സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ചിരാഗ് പസ്വാനുമായി കങ്കണ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് താരത്തിനെ താലിയണിഞ്ഞുള്ള ചിത്രം വൈറലായത്. എന്നാൽ ചിരാഗ് തന്‍റെ സുഹൃത്ത് മാത്രമാണെന്നാണ് കങ്കണ വ്യക്തമാക്കിയിരിക്കുന്നത്.

വിഷു ബമ്പർ ലോട്ടറി വിറ്റു തീർന്നു!

"ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്കും സംവരണം നൽകണോ"; ചോദ്യം ചെയ്ത് സുപ്രീം കോടതി

ദേവഗൗഡയും ഖാർഗെയും പടിയിറങ്ങുന്നു; ജൂൺ 18ന് 24 സീറ്റുകളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ്

മറ്റൊരാളെ വിവാഹം കഴിച്ചു; പ്രണയിനിയെ കൊന്ന യുവാവിന് ജീവപര്യന്തം

സ്ത്രീധന പീഡനം: ട്വിഷയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും