എന്തിനാ പ്രാക്ക് വാങ്ങി ക്യാൻസർ വന്ന് ചാവാൻ നിൽക്കുന്നത്; നടന്‍റെ പോസ്റ്റിന് കമന്‍റിട്ട യുവതിക്ക് ഭാര്യയുടെ സന്ദേശം!

 

file image

Entertainment

എന്തിനാ പ്രാക്ക് വാങ്ങി ക്യാൻസർ വന്ന് ചാവാൻ നിൽക്കുന്നത്; നടന്‍റെ പോസ്റ്റിന് കമന്‍റിട്ട യുവതിക്ക് ഭാര്യയുടെ സന്ദേശം! Audio

കുട്ടിക്കൽ ജയചന്ദ്രന്‍റെ ഭാര്യയാണ് യുവതിക്ക് ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്

Namitha Mohanan

അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ പോസ്റ്റായിരുന്നു മഞ്ജുവാര്യരെ പ്രശംസിച്ച് കുട്ടിക്കൽ ജയചന്ദ്രന്‍റേത് ഷെയർ ചെയ്ത കുറിപ്പ്. നടി മഞ്ജുവാര്യരെ പ്രശംസിച്ചും സ്ത്രീകളുടെ മാസമുറയെയും മാനസിക പ്രശ്നങ്ങളെയും അവഹേളിച്ചുമുള്ള പോസ്റ്റ് വലിയ വിവാദമായിരുന്നു.

ഇപ്പോഴിതാ പോസ്റ്റിട്ട നടൻ കുട്ടിക്കൽ ജയചന്ദ്രനെതിരേ കമന്‍റിട്ട യുവതികൾക്കെതിരേ ഭീഷണിയുമായി അദ്ദേഹത്തിന്‍റെ ഭാര്യ രംഗത്തെത്തിയിരിക്കുക‍യാണ്. ഇതിനുതാഴെ കമന്‍റിട്ട സരിത സരിൻ എന്ന യുവതിയാണ് ഇപ്പോൾ കുട്ടിക്കൽ ജയചന്ദ്രന്‍റെ ഭാര്യ ബസന്തി ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. തനിക്കയച്ച ഓഡിയോ സഹിതം യുവതി ഇത് ഫെയ്സ് ബുക്കിൽ പങ്കുവച്ചിരിക്കുകയാണ്.

തനിക്ക് മാത്രമല്ല, നെഗറ്റീവ് കമന്‍റിട്ട പല സ്ത്രീകൾക്കും ഇത്തരം ഓഡിയോകൾ ലഭിച്ചെന്നാണ് സരിത പറയുന്നത്. സ്വന്തം വീട്ടിലെ കാര്യം നോക്കൂ. എന്തിനാണ് വെറുതെ പ്രാക്ക് വാങ്ങി ക്യാൻസർ വന്ന് ചാവാൻ നിക്കുന്നത് എന്നാണ് കുട്ടിക്കൽ ജയചന്ദ്രന്‍റെ ഭാര്യ ബസന്തി ചോദിക്കുന്നത്.

''ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങള്‍ ഞങ്ങള്‍ തീര്‍ത്തോളാം മോളേ, ഞാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഭാര്യയാണ്. നീയൊക്കെ നിന്‍റെ വീട്ടിലെ കാര്യം നോക്ക്. ഒരാള്‍ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസിലായില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക. എന്തിനാ വെറുതെ പ്രാക്ക് വാങ്ങി ക്യാൻസർ വന്ന് ചാവാൻ നിക്കുന്നത്. എന്‍റെ ഭാർത്താവിന്‍റെ കാര്യം ഞാൻ നോക്കിക്കോള്ളാം, നീ നന്‍റെ വീട്ടിലെ കാര്യം നോക്ക്.''

സരിതയുടെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്നേ വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക

അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്‌, സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വയ്ക്കണേൽ മിസ്റ്റർ കൂജ യ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ???

ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക് അയാൾ എഴുതി വച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല

പക്ഷെ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക്ക് കിട്ടിയാലോ വരുന്ന രോഗം അല്ല "ക്യാൻസർ "

സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് ക്യാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്‍റ് കൂടി

Nb:- എനിക്ക് മാത്രം അല്ല അവിടെ എതിർപ്പ് പ്രകടിപ്പിച്ച എല്ലാർക്കും ക്യാൻസർ വരുമെന്ന് ഇൻബോക്സിൽ കൂജ അറിയിച്ചിട്ടുണ്ട്

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു

പരാശക്തി ഞായറാഴ്ച തിയെറ്ററുകളിൽ; പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്

ജോലിക്ക് വേണ്ടി ഭൂമി അഴിമതിക്കേസ്; ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

തൃശൂരിൽ സുരേഷ്ഗോപി ജയിച്ചത് സിപിഎം സഹായത്തോടെ; മോദി ആഗ്രഹിക്കുന്നത് പിണറായി നടപ്പിലാക്കുമെന്ന് രമേശ് ചെന്നിത്തല