ന്യൂഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലയം ഓർക്കസ്ട്ര ആൻഡ് കൾച്ചറൽ ഗ്രൂപ്പിന്‍റെ ദേശീയ പുരസ്‌കാരം എം.വി. ഹരിശങ്കറിനു സമ്മാനിച്ചു. മൂന്നു പതിറ്റാണ്ടായി സംഗീത കലാരംഗങ്ങളിൽ നൽകിവരുന്ന വൈവിധ്യമാർന്ന അവതരണങ്ങളും സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. ഡൽഹിയിൽ കാർത്ത്യായാനി ഓഡിറ്റോറിയത്തിൽ നടത്തിയ ലയത്തിന്‍റെ നാൽപ്പതാം വാർഷികാഘോഷങ്ങളോടുനുബന്ധിച്ചാണ് പുരസ്കാരം സമ്മാനിച്ചത്.