Lokesh kanakaraj with New car
Lokesh kanakaraj with New car 
Entertainment

'ലിയോ' എത്തും മുൻപേ പുതിയ ലക്ഷ്വറി കാർ സ്വന്തമാക്കി ലോകേഷ് കനകരാജ്

തമിഴകത്തിന്‍റെ പ്രിയ സംവിധായകന്‍ ലോകേഷ് കനകരാജ് പുതിയ ലക്ഷ്വറി കാര്‍ സ്വന്തമാക്കി. BMW - 7 സീരീസ് ആണ് ലോകേഷിന്‍റെ ഗ്യാരേജിലെ പുതിയ അതിഥി. ഒരുകോടി എഴുപത് ലക്ഷം രൂപയാണ് കാറിന്‍റെ വില. കഴിഞ്ഞ ജനുവരിയിലാണ് ഈ പ്രീമിയം സെഡാന്‍ ഇന്ത്യയില്‍ BMW പുറത്തിറക്കിയത്. പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സെലിബ്രിറ്റികളുടെ പ്രിയ വാഹനമായി BMW - 7 സീരീസ് മാറിക്കഴിഞ്ഞു.

വിക്രത്തിന്‍റെ വിജയത്തെതുടര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസനും ലോകേഷിനു കാര്‍ സമ്മാനമായി നല്‍കിയിരുന്നു. 65 ലക്ഷം വിലവരുന്ന ലക്സസ് ആണ് കഴിഞ്ഞ വര്‍ഷം ലോകേഷിന് കമല്‍ഹാസന്‍ നല്‍കിയത്. വിജയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ലിയോ ഒക്ടോബര്‍ 19 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. തൃഷയാണ് ലിയോയില്‍ നായികയാകുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിജയ്‌ - തൃഷ ജോടികള്‍ ഒന്നിക്കുന്നത്.

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെന്‍റ് ചെയ്തു

ഇന്നു മുതൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്; 2 ജില്ലകൾ ഓറഞ്ച് അലർട്ട്

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

സ്ത്രീവിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി