മംമ്ത മോഹൻദാസ്

 
Entertainment

"മലയാളത്തിലെ ഒരു നടൻ ഡേറ്റിങ്ങിന് ക്ഷണിച്ചു, വിവാഹനിശ്ചയം കഴിഞ്ഞ കാര്യം അയാൾ മറച്ചുവെച്ചു": മംമ്ത മോഹൻദാസ്

എനിക്കൊരു കംപാനിയൻ വേണം എന്ന് വാശിപിടിച്ചത് ഞാനാണ്

Manju Soman

തന്‍റെ മുൻകാല ബന്ധങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി മംമ്ത മോഹൻദാസ്. മലയാളത്തിലെ പ്രമുഖനായ ഒരു നടൻ തന്നെ ഡേറ്റിങ്ങിനു ക്ഷണിച്ചെന്നും എന്നാൽ ആ നടന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം പിന്നീടാണ് താൻ അറിഞ്ഞത് എന്നുമാണ് താരം പറഞ്ഞത്. ഇത് തനിക്ക് ഷോക്കിങ്ങായിരുന്നെന്നും മംമ്ത പറയുന്നു.

"മലയാളത്തിലെ ഒരു നടൻ എന്നെ ഡേറ്റിങിന് ക്ഷണിച്ചു, ഞാൻ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിന് ശേഷമാണ് ഞാൻ അറിയുന്നത്, ആ നടന്‍റെ വിവാഹ നിശ്ചയം ഒരു മാസം മുൻപ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു. പിന്നീടൊരു റിലേഷൻഷിപ് ഉണ്ടായി, അത് എന്‍റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു."- മംമ്ത വ്യക്തമാക്കി.

മുൻ ഭർത്താവ് പ്രജിത്തിനെക്കുറിച്ചും താരം വ്യക്തമാക്കി. പ്രജിത്തിന്‍റെ ഇരട്ട സഹോദരിയുടെ വിവാഹത്തിനാണ് പരസ്പരം കണ്ടുമുട്ടിയത്. സംസാരിച്ചപ്പോൾ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായി തോന്നി എന്നുമാണ് മംമ്ത പറയുന്നത്. താനാണ് വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചത്. ‘മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ?’ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവർ ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാൻ ഇപ്പോൾ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയൻ വേണം എന്ന് വാശിപിടിച്ചത് ഞാനാണ്. വിവാഹം എന്നത് ജീവിത കാലം മുഴുവൻ ഉള്ള കമ്മിറ്റ്‌മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതിൽ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. - നടി കൂട്ടിച്ചേർത്തു. വിവാഹബന്ധം വേർപെടുത്തുക എന്നത് എളുപ്പത്തിലുള്ള തീരുമാനമായിരുന്നില്ലെന്നും മംമ്ത പറയുന്നു.

ക്ഷേത്രത്തിലെ മേൽക്കൂര തകർന്നു വീണു; 4 പേർ മരിച്ചു|Video

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവിന്‍റെ പരാതി; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

ടെലഫോൺ എക്സ്ചേഞ്ചിലെ ചെമ്പ് കമ്പി മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; രണ്ട് പേർ പിടിയിൽ

ഹിജാബ് ധരിക്കാതെ പാട്ടുപാടി; ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ!

പിഎം ശ്രീ കേരളത്തിന് വേണ്ട; പ്രമേയം പാസാക്കി ‍യൂത്ത് ലീഗ്