തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ഹർജികളിൽ വാദങ്ങളും സത്യവാങ്മൂലവും സമർപ്പിക്കാൻ ഇരുവിഭാഗത്തിനും നാലാഴ്ചത്തെ സമയം അനുവദിച്ചു
Supreme Court asks Election Commission to decide on the dispute regarding the Trinamool symbol.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

Updated on: 

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്‍റെ (ടിഎംസി) പേരും "പൂക്കളും പുല്ലും' ചിഹ്നവും സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ നാലു മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.

ഹർജികളിൽ വാദങ്ങളും സത്യവാങ്മൂലവും സമർപ്പിക്കാൻ ഇരുവിഭാഗത്തിനും നാലാഴ്ചത്തെ സമയം അനുവദിച്ചു. തുടർന്നുള്ള മൂന്നു മാസത്തിനകം വിഷയം പൂർണമായി തീർപ്പാക്കണമെന്നു കോടതി. പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇടക്കാല ഉത്തരവിനെതിരേ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി.

കേസിൽ അന്തിമ തീരുമാനമാകുന്നതുവരെ മമത വിഭാഗത്തിന് "മമത ഓൾ ഇനത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്ബോൾ താരം' ചിഹ്നവുമാണ് അനുവദിച്ചിരിക്കുന്നത്. ഋതബ്രത ബാനർജിയും അരൂപ് റോയിയും നയിക്കുന്ന എതിർവിഭാഗത്തിന് "ഡെമൊക്രറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും "കവർ ' ചിഹ്നവുമാണ് അവനുവദിച്ചിരിക്കുന്നത്. അടുത്തമാസം ആറിന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഈ പേരും ചിഹ്നവുമാണ് ഇരുവിഭാഗങ്ങളും ഉപയോഗിക്കുന്നത്. ഒമ്പതിനാണ് വോട്ടെണ്ണൽ.

logo
Metro Vaartha
www.metrovaartha.com