ഗീതു മോഹൻദാസ് |മഞ്ജു വാര്യർ 
Entertainment

ആദ്യം പോരാട്ടത്തിനിറങ്ങിയവളെ മറക്കരുതെന്ന് ഗീതു മോഹൻദാസ്; പോസ്റ്റ് ഏറ്റെടുത്ത് മഞ്ജു വാര്യർ

'ഇതെല്ലാം ആരംഭിച്ചത് ഒരു സ്ത്രീയുടെ പോരാട്ടത്തിൽ നിന്നാണ്. അത് മറക്കരുത്'

Namitha Mohanan

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂടേറിയ ചർച്ചയായതോടെ മല‍യാള സിനിമ മേഖലയിൽ സുപ്രധാനമായ രണ്ട് രാജികളാണ് ഉണ്ടായത്. അമ്മ സംഘടനയിൽ നിന്നും നടൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും രഞ്ജിത്തുമാണ് ആരോപണങ്ങൾക്കു പിന്നാലെ രാജിവച്ചത്.

ഇപ്പോഴിതാ ഗീതുമോഹൻ നടിയും സംവിധായികയുമായി ഗീതു മോഹൻ ദാസ് രംഗത്തെത്തി. ഇതെല്ലാം ആരംഭിച്ചത് ഒരു സ്ത്രീയുടെ പോരാട്ടത്തിൽ നിന്നാണ്. അത് മറക്കരുതെന്നായിരുന്നു ഗീതു മോഹൻദാസിന്‍റെ പ്രതികരണം. ഇപ്പോഴിതാ അതേ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് മഞ്ജു വാര്യറും രംഗത്തെത്തിയിരിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം