Entertainment

അന്താരാഷ്ട്ര നാടകോത്സവം: മായാബസാറില്‍ തിളങ്ങി കുട്ടിത്താരങ്ങള്‍

തൃശൂരില്‍ തുടരുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ അരങ്ങേറിയ മായാബസാര്‍ എന്ന നാടകത്തില്‍ തിളങ്ങിയതു കുട്ടിത്താരങ്ങള്‍. സുരഭി തിയറ്റര്‍ കമ്പനിയുടെ പ്രശസ്ത നാടകം മായാബസാര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കെ ടി മുഹമ്മദ് തിയറ്ററില്‍ ആരാധകരെ സ്വന്തമാക്കി. രണ്ടര വയസുള്ള  അന്‍ഷിക വര്‍മ, അഞ്ച് വയസുകാരി  പര്‍ണിക വര്‍മ, നാല് വയസുകാരന്‍ യുവരാജ് എന്നിവര്‍ കൃത്യതയോടെ നാടകത്തില്‍ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. അന്‍ഷികയും പര്‍ണികയും മായാബസാര്‍ സംവിധായകന്‍ സുരഭി ജയചന്ദ്രവര്‍മ്മയുടെ മക്കളാണ്. വലിയ വേദിയും കണ്ണഞ്ചിക്കുന്ന വെളിച്ചസംവിധാനങ്ങളും  അവരെ ഭയപ്പെടുത്തിയില്ല.

ഭീമന് ഹിഡുംബിയിലുണ്ടായ മകന്‍ ഘഡോല്‍ക്കചന്‍റെ അനുചരന്മാരുടെ സംഘത്തിലാണ് കുട്ടിത്താരങ്ങള്‍ കറുത്ത വേഷവും, ബള്‍ബ് കത്തുന്ന കുഞ്ഞിക്കൊമ്പുകളും കുഞ്ഞുവാളുകളുമായി അരങ്ങിനെ കൈയ്യിലെടുത്തത്. മായ കാട്ടുന്ന ഘടോല്‍ക്കചനൊപ്പം ആളുകളെ ഭയപ്പെടുത്താന്‍ ഏല്‍പ്പിച്ചത് ഈ ഭയങ്കരന്‍മാരായ കുട്ടിരാക്ഷസന്‍മാരെയാണ്. അവരുടെ കുഞ്ഞു ഗര്‍ജ്ജനങ്ങള്‍ക്ക് കാണികള്‍ കൈയടി നല്‍കി. ഇറ്റ്ഫോക്കിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളും മായാബസാറിലെ ഈ കുട്ടികളാണ്. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളിലും നാടകം പ്രദര്‍ശനത്തിനെത്തി. 

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു