സാൻ റേച്ചൽ

 
Entertainment

സാമ്പത്തിക ബാധ്യത; തമിഴ്നാട് 'ഡാർക് ക്വീൻ' സാൻ റേച്ചൽ ജീവ‌നൊടുക്കി

തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും കണ്ടെത്തി.

നീതു ചന്ദ്രൻ

ചെന്നൈ: പ്രശസ്ത മോഡലും ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ (ശങ്കരപ്രിയ) ജീവനൊടുക്കി. 26 വയസ്സായിരുന്നു. കരമണിക്കുപ്പത്തെ വീട്ടിൽ വച്ച് രക്തസമ്മർദത്തിനുള്ള പിൽസ് അമിതമായി കഴിച്ചതാണ് മരണ കാരണം. അവശ നിലയിലായ സാൻ റേച്ചലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും കണ്ടെത്തി. അടുത്തിടെയാണ് സാൻ റേച്ചൽ വിവാഹിതയായത്. വർണവിവേചനത്തിനെതിരേയുള്ള ശക്തമായ നിലപാടുകളിലൂടെയാണ് സാൻ റേച്ചൽ ശ്രദ്ധേയയായത്.

2020-21 വർഷത്തെ മിസ് പുതുച്ചേരിയായിരുന്നു സാൻ റേച്ചൽ. അതു കൂടാതെ 2019ൽ മിസ് ഡാർക് ക്വീൻ തമിഴ്നാട്, മിസ് വേൾഡ് ബ്ലാക് ബ്യൂടടി കാറ്റഗതി പുരസ്കാരം എന്നിവയും നേടിയിരുന്നു. സാമ്പത്തിക പ്രശ്നവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

ഫാഷൻ ഷോകൾ നടത്തുന്നതിനായി വലിയ തുക വായ്പ എടുത്തിരുന്നതായും ഇതു മൂലം കടുത്ത സമ്മർദമുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പിതാവ് സാമ്പത്തികമായി സഹായിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ ആഭരണങ്ങൾ വിറ്റതായും റിപ്പോർട്ടുകളുണ്ട്.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്