സാമന്ത വിവാഹാഭ്യർഥന നടത്തിയ ഓഗസ്റ്റ് 8ന് തന്നെ വീണ്ടും വിവാഹനിശ്ചയം 
Entertainment

സാമന്ത വിവാഹാഭ്യർഥന നടത്തിയ ഓഗസ്റ്റ് 8ന് തന്നെ വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ പക

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹബന്ധം തകർന്നതിനു കാരണം ശോഭിതയാണെന്നും അഭ്യൂഹങ്ങളുണ്ട്

നീതു ചന്ദ്രൻ

തെന്നന്ത്യൻ സൂപ്പർ താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹ നിശ്ചയം നടത്തിയ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. വർഷങ്ങൾക്കു മുൻപ് 2016ൽ സാമന്ത നാഗചൈതന്യയോട് വിവാഹാഭ്യാർഥന നടത്തിയ അതേ ഓഗസ്റ്റ് എട്ട് തന്നെയാണ് നാഗചൈതന്യ വീണ്ടും വിവാഹനിശ്ചയത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മകന്‍റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു കൊണ്ടുള്ള നാഗാർജുനയുടെ എക്സ് പോസ്റ്റിൽ 8-8-8 എന്ന ദിവസത്തെ പ്രത്യേകമായി പരാമർശിച്ചിട്ടുമുണ്ട്. മുൻഭാര്യയോടുള്ള പക വീട്ടാനാണോ നാഗചൈതന്യ ഇതേ ദിവസം തന്നെ തെരഞ്ഞെടുത്തതെന്നാണ് ആരാധകർ സംശയിക്കുന്നത്. തൊട്ടടുത്ത വർഷം 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്

2021ൽ ഇരുവരും പിരിഞ്ഞു. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹബന്ധം തകർന്നതിനു കാരണം ശോഭിതയാണെന്നും അഭ്യൂഹങ്ങളുണ്ട്. പക്ഷേ വിവാഹമോചനത്തിന്‍റെ കാരണത്തെക്കുറിച്ച് സാമന്തയും നാഗചൈതന്യയും ഇതു വരെയും പ്രതികരിച്ചിട്ടില്ല. സാമന്തയുടെ സുഹൃത്തുക്കൾ പലപ്പോഴും നാഗചൈതന്യയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ശോഭിതയെ വിമർശിച്ചിരുന്നു.

ഒടുവിൽ നാഗചൈതന്യയും ശോഭിതയും വിവാഹിതരാകാൻ ഒരുങ്ങുമ്പോഴും സാമന്തയുടെ ജീവിതം ഒറ്റയ്ക്കു തന്നെയാണ്. വിവാഹമോചനത്തിനു ശേഷം ഹിറ്റ് സിനിമകളൊന്നും സൃഷ്ടിക്കാൻ സാമന്തയ്ക്കായിട്ടില്ല. ഭൂരിപക്ഷം സമയവും സാമന്ത പെൺസുഹൃത്തുക്കൾക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്.

നാഗചൈതന്യയുടെ സ്ഥാനത്ത് സാമന്തയായിരുന്നു മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതെങ്കിൽ ഇപ്പോൾ നെഗറ്റീവ് കമന്‍റുകൾ നിറഞ്ഞിരുന്നേനെ എന്നും ആരാധകർ പറയുന്നു.

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ; അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തി

വെടിക്കെട്ടുപുര സ്ഫോടനം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

"ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?": ആർ. ശ്രീലേഖ

'ക്രിസ്തീയഗാനം പാടിയതിൽ ഒരു തെറ്റുമില്ല, എല്ലാ മതസ്ഥരും ഒന്നിച്ചു നടത്തിയ പരിപാടിയാണ്'; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

'ഇത്തവണ വെടിക്കെട്ടില്ല', ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് തിരുവമ്പാടി: സർക്കാരിന്‍റെ തീരുമാനത്തിനൊപ്പമെന്ന് പാറമേക്കാവ്