Entertainment

നൻപകൽ നേരത്ത് മയക്കം ഒടിടിയിലേക്ക്: റിലീസ് പ്രഖ്യാപിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിച്ച നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23ന് നെറ്റ്ഫ്ളിക്സിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും. ജനുവരിയിലാണു  തിയെറ്ററുകളിൽ റിലീസ് ചെയ്തത്.

നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ജയിംസ് എന്ന കഥാപാത്രമായാണു മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ മികവാർന്ന അഭിനയത്തിലൂടെ മമ്മൂട്ടി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒരുമിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിച്ചത്. 

എസ് ഹരീഷിന്‍റേതായിരുന്നു രചന. ഛായാഗ്രഹണം തേനി ഈശ്വർ. അശോകൻ, രാജേഷ് ശർമ്മ, വിപിൻ ആറ്റ്ലി, രമ്യ പാണ്ഡ്യൻ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ. 

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പത്തനംതിട്ടയിൽ കനത്ത മഴ: പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്