Entertainment

നസ്രിയ സോഷ്യൽ മീഡിയയിൽ നിന്നു ബ്രേക്ക് എടുക്കുന്നു

6.8 മില്യൺ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിൽ നസ്രിയക്കുള്ളത്.

MV Desk

സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു കാലത്തേക്ക് ഇടവേള എടുക്കുന്നുവെന്ന് നസ്രിയ ഫഹദ്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെയ്സ്ബു‌ക്ക്, ഇന്‍സ്റ്റഗ്രാം ഉൾപ്പടെയുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബ്രേക്ക് എടുക്കുന്നു എന്നാണ് കുറിച്ചത്.

"എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഒരു ഇടവേള എടുക്കുന്നു.. ഇതാണ് അതിനുള്ള സമയം... നിങ്ങളുടെ എല്ലാ സ്നേഹവും സന്ദേശങ്ങളും മിസ് ചെയ്യും.. ഉടൻ മടങ്ങിവരും..." എന്നായിരുന്നു നസ്രിയയുടെ വാക്കുകൾ. സിനിമകളിൽ നിന്നും ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമിൽ സജീവമായിരുന്നു നസ്രിയ.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത തെലുങ്ക് ചിത്രം ആണ്ടേ സുന്ദരനാകിയിലാണ് നസ്രിയ അവസാനം അഭിനയിച്ചത്.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല