'സുഖം പ്രാപിച്ചുവരുന്നു'; കുറിപ്പുമായി നസ്രിയ | Video

 
Entertainment

'സുഖം പ്രാപിച്ചുവരുന്നു'; കുറിപ്പുമായി നസ്രിയ | Video

കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ നിന്നും സിനിമകളിൽ നിന്നും വിട്ട് മാറി നിന്നതിന്‍റെ കാരണം വ്യക്തമാക്കി നടി നസ്രിയ നസീം. തനിക്ക് വ്യക്തിപരവും, വൈകാരികവുമായ പ്രശ്നങ്ങളിൽ ആയിരുന്നുവെന്നും, ഇപ്പോൾ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും നസ്രിയ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കൂടാതെ, സൂക്ഷ്മദർശിനി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരളം ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം ലഭിച്ചതിന്‍റെ സന്തോഷവും നടി പങ്കുവച്ചു.

അതേസമയം, തന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ നിന്നും വന്ന കോളുകൾക്കും മെസ്സേജുകൾക്കും മറുപടി പറയാതിരുന്നതിനും ക്ഷമ ചോദിക്കുകയും ചെയ്തു. സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഏകദേശം നാലര മാസങ്ങൾക്ക് മുൻപാണ് തരാം അവസാനമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്.

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം