രാഘവ് ഛദ്ദ, പരിണീതി ചോപ്ര
ന്യൂഡൽഹി: ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം പരിണീതി ചോപ്രയും ഭർത്താവും എംപിയുമായ രാഘവ് ഛദ്ദയും. ഇൻസ്റ്റഗ്രാമിൽ 1+1=3 എന്നെഴുതിയ കേക്ക് പങ്കു വച്ചു കൊണ്ടാണ് ഇരുവരും ഇക്കാര്യം പുറത്തു വിട്ടത്. ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം വന്നു കൊണ്ടിരിക്കുന്നു, അളവില്ലാത്തത്രയും അനുഗ്രഹീതർ എന്നാണ് കുറിച്ചിരിക്കുന്നത്.
2023ലാണ് ഇരുവരും വിവാഹിതരായത്. ഇംതിയാസ് അലിയുടെ അമർ സിങ് ചംകീലയാണ് പരിണീതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.