ചിത്രത്തിൽ നിന്ന്

 
Entertainment

ബോക്സ് ഓഫിസ് കീഴടക്കി രാജാ സാബ്; നാലു ദിവസം കൊണ്ട് നേടിയത് റെക്കോഡ് കളക്ഷൻ

തിയെറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി ചിത്രം ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുകയാണ്

Aswin AM

മാരുതിയുടെ സംവിധാനത്തിൽ തെന്നിന്ത‍്യൻ താരം പ്രഭാസ് നായകനായിയെത്തിയ ഹൊറർ കോമഡി ഴോണറിലുള്ള ചിത്രമാണ് രാജാ സാബ്. അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രം നാലു ദിവസങ്ങൾ പിന്നിടുമ്പോൾ മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫിസിൽ ചിത്രത്തിന് നാലു ദിവസം കൊണ്ട് 201 കോടി രൂപ കളക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

തിയെറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി ചിത്രം ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുകയാണ്. വരും ദിവസങ്ങളിൽ‌ മികച്ച കളക്ഷൻ ചിത്രത്തിന് ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രം റിലീസ് ചെയ്ത ആദ‍്യ ദിനത്തിൽ തന്നെ 112 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു.

450 കോടിയിൽ ഒരുങ്ങിയ ചിത്രത്തിൽ മലയാളി താരം മാളവിക മോഹനനാണ് നായികയായെത്തുന്നത്. പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സമുദ്രക്കനി, ബൊമ്മൻ ഇറാനി എന്നിവരും മികച്ച വേഷങ്ങൾ കൈകാര‍്യം ചെയ്തിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷ വീണ്ടും തള്ളി

കെ.എം. മാണി ഫൗണ്ടേഷന് സ്ഥലം അനുവദിച്ച് സർക്കാർ; കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; 2 യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

സംസ്ഥാന ബജറ്റ് 29ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

ഐസിസി ഏകദിന റാങ്കിങ്ങിൽ ചേസ് മാസ്റ്റർ നമ്പർ വൺ