ഏറെ ആരാധകരും വിമർശകരുമുള്ള നടിയാണ് പ്രയാഗ മർട്ടിൻ. പുതിയ ഫാഷൻ ട്രെന്‍ഡുകളുമായാണ് താരം എപ്പോഴും എത്തുന്നത്. ഇപ്പോഴിതാ ഒരു മില്യണോളം ഫോളോവേഴ്സുള്ള തന്‍റെ ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങളുമായി പ്രയാഗ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നില ടീ ഷർട്ടും കൂളിംങ് ഗ്ലാസും ചെവിയിൽ ചെമ്പരത്തി പൂവുമായാണ് പ്രയാഗയുടെ പുതിയ ഫോട്ടോഷൂട്ട്.
പിന്നാലെ 'വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലെ'. വെള്ളം ചവിട്ടരുത് രണ്ട് ദിവസത്തിനകം മാറിക്കൊള്ളും, കാട്ടുപറമ്പൻ ചേട്ടൻ തുടങ്ങി നിരവധി രസകരമായ കമന്‍റുകളാണ് എത്തിയിരിക്കുന്നത്. മുൻപും നിരവധി പുതിയ ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുടി കളർ ചെയ്തതും പുതിയ ഹെയർസ്റ്റൈലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.