Aadugeevitham Prithviraj Look 
Entertainment

തിയേറ്ററിൽ വിസ്മയം തീർക്കാൻ ആടുജീവിതം; ട്രെയിലറെത്തി|Video

മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്

Namitha Mohanan

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്- ബ്ലസി ചിത്രം ആടുജീവിതത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം 28 ന് പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബെന്യാമിന്‍റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാന ചെയ്ത ചിത്രമാണ് ആടു ജീവിതം. നജീബായുള്ള നായക കഥാപാത്രത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഇതു തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്.

2008 ലാണ് ചിത്രവുമായി ബന്ധപ്പെട്ട ആദ്യഘട്ട വർക്കുകൾ ആരംഭിക്കുന്നത്. 2018 ഓടെ ചിത്രീകരണം ആരംഭിച്ചു. 2023 ജൂലൈ 14 നാണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു പ്രധാന ഷൂട്ടിങ് സ്ഥലം. അമലാ പോളാണ് ചിത്രത്തിൽ പ്രിഥിരാജിന്‍റെ നായിക വേഷത്തിലെത്തുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം, സഞ്ജു 24 (15)

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം