പൃഥ്വിരാജ് സുകുമാരൻ, കാജോൾ, ഇബ്രാഹിം അലി ഖാൻ

 
Entertainment

പട്ടാള വേഷത്തിൽ കസറാൻ പൃഥ്വിരാജ്, നായികയായി കാജോൾ; 'സർസമീൻ' ടീസർ പുറത്ത്

സൗമിൽ ശുക്ല, അരുൺ സിങ് എന്നിവരുടേതാണ് തിരക്കഥ

'അജീബ് ദാസ്താൻസ്' എന്ന ആന്തോളജി ചിത്രത്തിനു ശേഷം കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ മലയാളത്തിന്‍റെ പ്രിയ നടൻ പ‍ൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു.

കശ്മീർ പശ്ചാത്തലമായി ഒരുങ്ങുന്ന 'സർസമീൻ' എന്ന ചിത്രത്തിൽ പട്ടാള വേഷത്തിലാണ് താരം അഭിനയിക്കുന്നത്. സൗമിൽ ശുക്ല, അരുൺ സിങ് എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിന്‍റെ 1:30 മിനിറ്റ് ദൈർഘ‍്യമുള്ള ടീസർ പുറത്തിറങ്ങി.

നടി കാജോളാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. സെയ്ഫ് അലി ഖാന്‍റെ മകൻ ഇബ്രാഹിം അലി ഖാൻ നെഗറ്റീവ് റോളിൽ എത്തുന്നതായാണ് ടീസറിൽ നിന്നും വ‍്യക്തമാവുന്നത്. ജൂലൈ 25ന് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്. ബോളിവുഡ് സംവിധായകനായ കരൺ ജോഹറിന്‍റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ അവതരണം.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ