"ഞാൻ പ്രേക്ഷകരെ കബളിപ്പിച്ചു, റോഡ് റോളർ കോമഡി യുക്തിപരമായി തെറ്റ്"; പ്രിയദർശൻ

 
Entertainment

"ഞാൻ പ്രേക്ഷകരെ കബളിപ്പിച്ചു, റോഡ് റോളർ കോമഡി യുക്തിപരമായി തെറ്റ്"; പ്രിയദർശൻ

യുക്തിപരമായ പിഴവുകൾ ഉണ്ടായിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തത് സിനിമയുടെ മാന്ത്രികതയാണ് എന്നാണ് പ്രിയദർശൻ പറയുന്നത്

Manju Soman

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് പിറന്നിട്ടുള്ളത്. കൂട്ടത്തിൽ ഏറെ ആരാധകരുള്ള സിനിമയാണ് വെള്ളാനകളുടെ നാട്. ചിത്രത്തിലെ റോഡ് റോളർ സീൻ ആരാധകരെ ഏറെ ചിരിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ ഈ രംഗത്തിലൂടെ ആളുകളുടെ സാമാന്യബോധത്തെ കബളിപ്പിക്കുകയാണ് താൻ ചെയ്തത് എന്നാണ് പ്രിയദർശൻ പറയുന്നത്.

ഒരു റോഡ് റോളറിന് എൻജിൻ പ്രവർത്തിപ്പിക്കാതെ ഒരിക്കലും തനിയെ ഉരുണ്ടുപോകാൻ കഴിയില്ല. യുക്തിപരമായ പിഴവുകൾ ഉണ്ടായിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തത് സിനിമയുടെ മാന്ത്രികതയാണ് എന്നാണ് പ്രിയദർശൻ പറയുന്നത്.

"എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചിട്ടുള്ള റോഡ് റോളർ കോമഡി രംഗം യുക്തിപരമായി തെറ്റായിരുന്നു. മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആവർത്തിക്കുന്നു. ഒരു റോഡ് റോളറിന് ഒരിക്കലും അങ്ങനെ ഉരുണ്ടുപോകാൻ കഴിയില്ല. റോഡ് റോളർ സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ അത് തനിയെ ബ്രേക്ക് വീണ് നിൽക്കും. മുന്നോട്ടോ പിന്നോട്ടോ ഉരുളില്ല. പക്ഷേ ആളുകൾ ആ സീൻ വിശ്വസിച്ചു. കോമഡി സിനിമകളിൽ എപ്പോഴും ചെയ്യുന്നതുപോലെ നമ്മൾ എങ്ങനെയാണ് ആളുകളുടെ സാമാന്യബോധത്തെ കബളിപ്പിക്കുന്നത് എന്നാണ് ഞാൻ ഇതിലൂടെ ഉദ്ദേശിച്ചത്. "- പ്രിയദർശൻ പറഞ്ഞു.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ