ലിസിയും പ്രിയദർശനും

 
Entertainment

വിവാഹത്തിന് പ്രസക്തിയില്ല, ഞങ്ങൾ ഒന്നിച്ച് സന്തോഷമായി ജീവിക്കുന്നു; വെളിപ്പെടുത്തലുമായി പ്രിയദർശൻ

അടുത്ത കാലങ്ങളിലായി ഇരുവരും ഒന്നിച്ചെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

Namitha Mohanan

സിനിമ മേഖലയിലെ മലയാളികളുടെ പ്രിയ പ്രിയ ദമ്പതികളായിരുന്നു പ്രിയദർശനും ലിസിയും. 1990 ൽ വിവാഹിതരായ ഇവർ 2016 ൽ വിവാഹ മോചിതരായിരുന്നു. ഇപ്പോഴിതാ 10 വർഷത്തിന് ശേഷം ഇരുവരും ഒന്നിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്. അടുത്ത കാലങ്ങളിലായി ഇരുവരും ഒന്നിച്ചെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമായതായാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

തങ്ങൾ വിവാഹിതരല്ല, എന്നാൽ ഒരു കുടുംബം പോലെയാണ് ജീവിക്കുന്നത് എന്നാണ് പ്രിയദർശൻ പ്രതികരിച്ചത്. വിവാഹത്തിന് പ്രസക്തിയില്ലെന്നും ഞങ്ങൾ‌ ഇനി വിവാഹിതരാവുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായാണ് വിവരം.

വിവാഹം എന്നത് ഒരു രേഖമാത്രമാണ്. അതിൽ വലിയ പ്രാധാന്യമില്ല. പരസ്പര ധാരണയും സൗഹൃദവും കൂടിയാവുമ്പോൾ ജീവിതം സുഖകരമാവും. ഇരുവരും ഏഴെട്ട് മാസം മുൻപാണ് ഒന്നിച്ചത്. പിന്നിൽ മക്കളായ കല്യാണിയുടെയും സിദ്ധാർഥിന്‍റെയും കഠിന പരിശ്രമമുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ