ലിസിയും പ്രിയദർശനും

 
Entertainment

"ഒരു തരം വിരസതയും ഈഗോയും ഞങ്ങളെ ബാധിച്ചു": ലിസിയുമായി പിരിയാനുള്ള കാരണം പറഞ്ഞ് പ്രിയദർശൻ

10 വർഷത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും ഒന്നിച്ചത്

Manju Soman

സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ തങ്ങൾ വേർപിരിയാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിരിക്കുകയാണ് പ്രിയദർശൻ. 32 വർഷത്തെ ദാമ്പത്യത്തിൽ തങ്ങൾക്കിടയിൽ വിരസതയും ഈഗോയുമുണ്ടായപ്പോഴാണ് അകലാൻ തീരുമാനിച്ചത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്തെന്നും അങ്ങനെ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

‘‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’’- പ്രിയദർശൻ പറഞ്ഞു.

10 വർഷത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും ഒന്നിച്ചത്. ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തേക്കുറിച്ച് ആലോചിക്കുന്നില്ല എന്നുമാണ് മിഡ്- ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 1990ലാണ് പ്രിയദർശനും ലിസിയും വിവാഹിതരാവുന്നത്. 2016ൽ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.

ബഹുഭാര്യത്വ നിരോധനം, ലിവ് ഇൻ റിലേഷനുകളിൽ നിർബന്ധിത രജിസ്ട്രേഷൻ...; ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

"മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല"; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്