നൈല ഉഷ, നിരഞ്ജന അനൂപ്.

 
Entertainment

ജിതിൻ കെ. ജോസ് ചിത്രത്തിൽ ജയസൂര്യ; മായൻ പറയുന്നത് കറുത്തച്ചനൂട്ടിന്‍റെ കഥ?

‘കളങ്കാവൽ’ ടീമിനെ വീണ്ടും ഒന്നിപ്പിച്ച് ജിതിൻ കെ. ജോസ്; ജയസൂര്യ–റാഫി കൂട്ടുകെട്ടിൽ കറുത്തച്ചനൂട്ട് ആശയവുമായി വലിയ ബജറ്റ് ചിത്രം, യൂറോപ്പിൽ ചിത്രീകരണം.

Entertainment Desk

ജയസൂര്യ നായകനാകുന്ന ജിതിൻ കെ. ജോസിന്റെ പുതിയ സിനിമയിൽ റാഫിയുമായി ചേർന്ന് അദ്ദേഹം തിരക്കഥ ഒരുക്കുന്നു. ‘കറുത്തച്ചനൂട്ട്’ എന്ന ആശയവുമായി ബന്ധമുള്ള ഫാന്‍റസി ത്രില്ലർ രൂപത്തിൽ വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ‘കളങ്കാവൽ’ ടീമിലെ സാങ്കേതിക സംഘം വീണ്ടും ഒന്നിക്കുന്നു.

സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം കളങ്കാവലിന്‍റെ സംവിധായകൻ ജിതിൻ കെ. ജോസിന്‍റെ പുതിയ സിനിമയിൽ ജയസൂര്യ നായകനാകുന്നു. ഓർഡിനറി, അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്.

മാജിക് മൂൺ പ്രൊഡക്ഷൻസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ.

കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ പൂജാ ചടങ്ങുകൾ നടത്തി. മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ പത്നി സിജിയും സഹോദരി സജിതയും ചേർന്ന് ടൈറ്റിൽ പ്രകാശനം ചെയ്തു.

റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാന്‍റസി, ത്രില്ലർ ജോണറിൽ അവതരിപ്പിക്കും.

മലയാള സാഹിത്യത്തിൽ ഉൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലറായ 'കറുത്തച്ചനൂട്ട്' എന്ന സങ്കൽപ്പവുമായി ബന്ധപ്പെട്ടതാണ് കഥാതന്തു എന്ന സൂചന പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നു. എന്നാൽ, ഈ വിഷയമാണ് സിനിമയുടെ അടിസ്ഥാനമെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്

നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, മുബിൻ എം. റാഫി, ജിബിൻ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കളങ്കാവൽ ടീമിലെ മിക്ക പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ക്യാമറ ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ.

വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഡെൻമാർക്ക്, അയർലൻഡ് എന്നിവിടങ്ങളിലും, മൂന്നാർ, വട്ടവട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലുമായാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

"പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു"; കോൺഗ്രസ് നേതൃത്വത്തിനെതിരേ അൻവർ

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല