രൺവീർ സിങ്

 
Entertainment

'സെക്സി ആവണം, ഒന്ന് തൊടാൻ അനുവദിക്കൂ, നിന്നെ ഒരുപാട് ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി രൺവീർ സിങ്

ആദ‍്യകാലങ്ങളിൽ താൻ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം രൺവീർ സിങ്

Aswin AM

ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും ഉൾപ്പടെയുള്ളവർ അടക്കി വാണിരുന്ന ബോളിവുഡിൽ തന്‍റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് രൺവീർ‌ സിങ്. താരത്തിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ സ്പൈ ആക്ഷൻ ചിത്രം ധുരന്ധർ 2 മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടു പോകുകയാണ്. ഇപ്പോഴിതാ തനിക്ക് സിനിമാ മേഖലയിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് രൺവീർ സിങ്.

ആദ‍്യകാലങ്ങളിൽ താൻ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്നാണ് രൺവീർ പറയുന്നത്. ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

മികച്ച ഒരു പോർട്ട്ഫോളിയോയുമായാണ് താൻ കാസ്റ്റിങ് ഏജന്‍റിനെ സമീപിച്ചതെന്നും എന്നാൽ അത് നോക്കാൻ പോലും അയാൾ ത‍യാറായില്ലെന്നും അയാൾക്ക് വേണ്ടത് മറ്റു പലതുമായിരുന്നുവെന്നും രൺ‌വീർ പറഞ്ഞു. പോർട്ട്ഫോളിയോ സമീപത്ത് വച്ചിട്ട് നീ മിടുക്കനാകണം.

സെക്സി ആവണം, സ്മാർട്ടും സെക്സിയും ആയാൽ ആരായാലും മുന്നോട്ടു പോകും എനിക്ക് നിന്നെ ഒരുപാട് ഉയരങ്ങളിലെത്തിക്കാൻ സാധിക്കുമെന്ന് അയാൾ പറഞ്ഞെന്നും രൺവീർ കൂട്ടിച്ചേർത്തു.

അന്ന് എനിക്ക് വേണ്ടതെല്ലാം നീ നൽ‌കും എന്നെ തൊട്ടോളൂ എന്ന് നീ പറയും. നിന്നെ ഒന്ന് തൊടാൻ എന്നെ അനുവദിക്കൂയെന്നും അയാൾ പറഞ്ഞതായും രൺവീർ വ‍്യക്തമാക്കി. ഇത് തന്നോട് പറയാനുള്ള അ‍യാളുടെ ധൈര‍്യം കണ്ട് താൻ ഞെട്ടി പോയെന്നും ശരീരത്തിൽ തൊടാൻ ശ്രമിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അയാൾ സ്ഥലം വിട്ടതായും രൺവീർ വ‍്യക്തമാക്കി. പലർക്കും അയാളിൽ നിന്ന് ദുരനുഭവം നേരിട്ടതായി രൺവീർ പറയുന്നു.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്