മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!

ഏഷ്യൻ ഗെയിംസ് ലോങ് ജമ്പ്: പരിക്കേറ്റ ഇന്ത്യയുടെ മലയാലി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ
M Sreeshankar wins long jump silver and gets hurt in rain

എം. ശ്രീശങ്കർ

Updated on: 

നാഗോയ: ഏഷ്യൻ ഗെയിംസ് നടത്തിപ്പിലെ അപാകതകളുടെ കൂട്ടത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേർത്തുകൊണ്ട് പുരുഷന്മാരുടെ ലോങ് ജമ്പ് മത്സരം. മഴയത്ത് നടത്തിയ മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കറിന്‍റെ കാലിന് പരുക്കേറ്റു. എന്നാൽ, രണ്ടാമത്തെ ശ്രമത്തിൽ കുറിച്ച 8.07 മീറ്റർ ദൂരം ശ്രീശങ്കറിന് വെള്ളി മെഡൽ ഉറപ്പാക്കി.

ചൈനയുടെ ഷു യുഹാവോ (8.17 മീറ്റർ) സ്വർണം നേടിയപ്പോൾ, ഉസ്ബെക്കിസ്ഥാന്‍റെ അൻവർ അൻവറോവ് (8.06 മീറ്റർ) വെങ്കലവും കരസ്ഥമാക്കി. നാലാം ശ്രമത്തിനിടയിൽ ടെയ്ക്ക് ഓഫ് സമയത്ത് കാൽ വഴുതിയ ശ്രീശങ്കറിന്‍റെ ലാൻഡിങ് അപകടകരമായ രീതിയിലായിരുന്നു. തുടർന്ന് നടക്കാൻ ബുദ്ധിമുട്ടിയാണ് കളം വിട്ടത്.

logo
Metro Vaartha
www.metrovaartha.com