രേണു സുധി

 
Entertainment

മുടി പറ്റെ വെട്ടി രേണു സുധി, 'സങ്കടം സഹിക്കാനാവുന്നില്ല';, കണ്ണുനനയിച്ച് വിഡിയോ

കട്ടിലില്‍ ക്ഷീണിച്ച് അവശയായി കിടക്കുന്ന രേണുവിനെയാണ് വിഡിയോയില്‍ കാണുന്നത്

Manju Soman

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണു നനയ്ക്കുകയാണ്. ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ മുടി പറ്റെ വെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് മുടി വെട്ടിയ ലുക്കില്‍ രേണു പ്രത്യക്ഷപ്പെട്ടത്.

കട്ടിലില്‍ ക്ഷീണിച്ച് അവശയായി കിടക്കുന്ന രേണുവിനെയാണ് വിഡിയോയില്‍ കാണുന്നത്. മുടി പോയതിന്റെ വിഷമത്തില്‍ ഇരിക്കുന്ന രേണുവിനെ തലയില്‍ തലോടി ആശ്വസിപ്പിക്കുന്ന സഹോദരിയെയും വൈറല്‍ വിഡിയോയില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. രേണുവിനെ ഈ ലുക്കില്‍ കാണുമ്പോള്‍ സങ്കടമുണ്ട് എന്നാണ് കമന്റുകള്‍. നിരവധി പേരാണ് ആശ്വാസകമന്റുകളുമായി എത്തുന്നത്. രോഗം ഭേദമാകുമെന്നും മുടി വീണ്ടും വരുമെന്നുമാണ് കമന്റുകള്‍.

സ്തനത്തില്‍ വന്ന മുഴ കൃത്യസമയത്ത് ചികിത്സിക്കാതിരുന്നതാണ് രേണുവിന് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രേണു മുടി കഴുത്തൊപ്പം വെട്ടിയിരുന്നു. എന്നാല്‍ കീമോ തുടരുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ മുടി പൂര്‍ണമായും നീക്കം ചെയ്തത്. കാന്‍സര്‍ മൂന്നാം ഘട്ടം പിന്നിട്ട സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വളരെ വേഗത്തിലാണ് രേണുവിന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. ആദ്യ കീമോതെറാപ്പി കഴിഞ്ഞ് നിലവില്‍ കീമോയുടെ കഠിനമായ ക്ഷീണവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന താരം വീട്ടില്‍ വിശ്രമത്തിലാണ്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ