രേണു സുധി

 
Entertainment

"എനിക്ക് ക്യാൻസർ ഇല്ലെന്ന് പറയുന്നവരോട്"; ഊരിപ്പോയ മുടിയുമായി നിറകണ്ണുകളോടെ രേണു, വിഡിയോ

നിറകണ്ണുകളോടെയുള്ള രേണുവിന്‍റെ പ്രകടനം ആരെയും വേദനിപ്പിക്കുന്നതാണ്

Manju Soman

ക്യാൻസർ രോഗബാധിതയാണെന്ന് വെളിപ്പെടുത്തിയിട്ടും സോഷ്യൽ മീഡിയയിൽ തനിക്ക് എതിരേ ഉയരുന്ന സൈബർ ആക്രമണങ്ങളോട് വൈകാരികമായി പ്രതികരിച്ച് രേണു സുധി. മുടി കൊഴിഞ്ഞുപോകുന്നത് ലൈവായി കാണിച്ചുകൊണ്ടാണ് രേണു വിമർശകർക്ക് മറുപടി നൽകിയത്. തനിക്ക് ക്യാൻസർ ഇല്ലെന്നും വെറും അഭിനയമാണെന്നും പറഞ്ഞുകൊണ്ട് വിമർശനമുന്നയിക്കുന്നവർക്കാണ് മറുപടിയുമായി രേണു എത്തിയത്.

"എനിക്ക് ക്യാൻസർ ഇല്ല എന്ന് പറയുന്നവർക്ക്. അതേ എന്‍റെ മനസിന് ക്യാൻസർ ഇല്ല. പക്ഷേ ശരീരം. നിങ്ങളുടെ കുത്തുവാക്കുകളേക്കാൾ വലിയ ക്യാൻസർ അല്ല എന്‍റെ ശരീരത്തിൽ പിടിച്ചിരിക്കുന്നത്. മുടി ഒന്ന് തൊട്ടാൽ മതി കൈയിലേക്ക് കൊഴിഞ്ഞു വീഴും."- എന്ന അടിക്കുറിപ്പിലാണ് രേണു വിഡിയോ പങ്കുവച്ചത്. പാട്ടിനൊപ്പം അഭിനയിച്ച് തലയിൽ നിന്ന് കൊഴിഞ്ഞുപോയ മുടി ക്യാമറയ്ക്കു മുന്നിൽ കാണിക്കുന്ന രേണുവിനെയാണ് കാണുന്നത്.

നിറകണ്ണുകളോടെയുള്ള രേണുവിന്‍റെ പ്രകടനം ആരെയും വേദനിപ്പിക്കുന്നതാണ്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്. തളരാരെ രോഗത്തെ നേരിടണമെന്നും വേഗം തിരിച്ചുവരണമെന്നുമാണ് പലരും കമന്‍റ് ചെയ്യുന്നത്. വിഡിയോ ചെയ്യുന്നത് അവസാനിപ്പിക്കരുതെന്നും പറ്റുന്നപോലെ ചെയ്യണമെന്നും കമന്‍റുകളുണ്ട്.

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: നിർണായക ട്രസ്റ്റ് യോഗം ചേരുന്നു

മദ്യക്കുപ്പിയുമായി സ്റ്റേഷനിൽ എത്തി, ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു: യൂട്യൂബർ അറസ്റ്റിൽ

ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്, സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതന് കൗൺസിൽ‌ സ്ഥാനം നഷ്ടമാകും

ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു, സ്വർണം തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ

മെക്സിക്കോയെ വീഴ്ത്തി 10-മാൻ ഇംഗ്ലണ്ട്