Entertainment

ശ്രീജിത് ഐപിഎസിന്‍റെ പാട്ടുമായി 'ദി സ്പോയിൽസ്' ഓഡിയോ ലോഞ്ച് | Video

ഗാനം റിലീസ് ചെയ്തത് മമ്മൂട്ടിയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ

എസ്. ശ്രീജിത്ത് ഐപിഎസ് ഇനി പിന്നണി ഗായകന്‍റെ റോളിലും. അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം.എ. റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ജിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദി സ്പോയിൽസ്' എന്ന ചിത്രത്തിലാണ് എസ്. ശ്രീജിത്ത് പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ ഗാനവും പ്രകാശനം ചെയ്തു.

എറണാകുളം കൊച്ചിൻ റിനൈ ഹോട്ടലിൽ നടന്ന പ്രകാശനച്ചടങ്ങിൽ മന്ത്രി ആന്‍റണി രാജു, മുൻ ഡിജിപി ലോക്നാഥ് ബഹ്റ, സംവിധായകൻ വിനയൻ, പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്തും നടനുമായ റോണി, സംവിധായകൻ വിനോദ് ഗുരുവായൂർ, ഗായകൻ പന്തളം ബാലൻ, ഗായകൻ ശ്രീറാം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു.

സുനിൽ ജി. ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകർന്ന് എസ്. ശ്രീജിത്ത് ഐപിഎസ് ആലപിച്ച ''അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതും...'' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. റീച്ച് മ്യൂസിക്ക് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നു.

മാർബെൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എം.എ. റഹിം നിർമിക്കുന്ന ഈ ചിത്രത്തിൽ ആര്യ ആദി ഇന്‍റർനാഷണലിന്‍റെ ബാനറിൽ എം.എ. ജോഷി, മഞ്ജിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ ഛായാഗ്രഹണം നിർവഹിക്കുന്നു.

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി