രഞ്ജിത് | സജിത മഠത്തിൽ

 
Entertainment

"അവൾക്ക് അഭിനയിക്കാൻ അറിയത്തില്ലെന്നേ, അവന്‍ പറഞ്ഞു വിട്ടു, അതിനാ!", പരിഹസിച്ച് സജിത മഠത്തിൽ

രഞ്ജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയ പ്രമുഖരെ ലക്ഷ്യം വച്ചായിരുന്നു സജിതയുടെ പരിഹാസം

Namitha Mohanan

ചലച്ചിത്ര മേഖലയിലെ ലൈംഗീകാതിക്രമ പരാതികളിൽ സിനിമാ ലോലം പാലിക്കുന്ന മൗനത്തിനെതിരേ നടി സജിത മഠത്തിൽ രംഗത്ത്. യുവ നടിയുടെ ലൈംഗിക പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിലായതിനു പിന്നാലെയാണ് സജിതയുടെ പ്രതികരണം. ഫെയ്സ് ബുക്കിലൂടെ ആക്ഷേപ ഹാസ്യ രൂപത്തിലാണ് പരിഹാസം.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

ചര്‍ച്ചയില്‍ പ്രമുഖര്‍: ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു, അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല! ഞങ്ങള്‍ പുറത്താക്കിയല്ലോ. കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട. പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. അവന്‍ പറഞ്ഞു വിട്ടു, അതിനാ...അപ്പൊ കൂടുതല്‍ ചര്‍ച്ചയില്ല. പിന്നെ...അവള്‍ക്കൊപ്പം തന്നെ. (പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും! കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്. കൂടെ നില്‍ക്കുന്നവരെ സിനിമ ലോകം കാണിക്കില്ല)

എഥനോളിന്‍റെ നേട്ടം യുഎസ് കമ്പനികൾക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റയ്‌ക്കെതിരേ കേസ്

ഇ20 അവതരിപ്പിച്ചത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം: സുരേഷ് ഗോപി

മഴ: ഒരു ജില്ലയ്ക്ക് ശനിയാഴ്ച അവധി

കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫിസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി