മഴ: 9 ജില്ലകളിൽ ശനിയാഴ്ച അവധി

കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തിന്‍റെയും ഓറഞ്ച് അലർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് പ്രഖ്യാപനം
heavy rain school holiday

കനത്ത മഴ: ശനിയാഴ്ച അവധി

Updated on

തിരുവനന്തപുരം: കോട്ടയം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട‌, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്റ്റർമാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, പ്രൊഫഷണൽ കോളെജുകൾ, ആംഗൻവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളെജുകൾക്കും അവധി ബാധകമല്ല.

കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

logo
Metro Vaartha
www.metrovaartha.com