സമാറ പോസ്റ്റർ 
Entertainment

'സമാറ' റിലീസ് തീയതി നീട്ടി; ഓഗസ്റ്റ് 11ന് തിയെറ്ററുകളിലെത്തും

ഓഗസ്റ്റ് 4നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്

MV Desk

റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ചിക്രം 'സമാറ'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 ന് തിയെറ്ററുകളിൽ എത്താൻ ഇരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഓഗസ്റ്റ് 11ലേക്ക് റിലീസ് മാറ്റി വെക്കുകയായിരുന്നു.

മാജിക് ഫ്രെയിംസ് 'സമാറ' തിയറ്ററുകളിൽ എത്തിക്കും. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എം. കെ. സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.

ബജ്രംഗി ബൈജാൻ , ജോളി എൽഎൽബി 2, വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് .

അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിതിന്‍ രാജിന്‍റെ മരണം; 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

ബാലാവകാശ കമ്മിഷൻ നിർദേശിച്ചു; അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

അത്യുഷ്‌ണം അപ്രതീക്ഷിത ദുരന്തങ്ങളിലേക്ക് നയിക്കും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സ്വകാര്യ ജെറ്റ് മരത്തിലിടിച്ച് തകർന്നു; പൈലറ്റുമാർ കൊല്ലപ്പെട്ടു|Video