Entertainment

ആസിഡ് ആക്രമണം അതിജീവിച്ചവരെ ചേർത്തുപിടിച്ച് ഷാരൂഖ് ഖാൻ

ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്

ആസിഡ് ആക്രമണം അതിജീവിച്ചവരെ നേരിൽക്കണ്ട് ഷാരൂഖ് ഖാൻ. കോൽക്കത്തയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എൻജിഒ ആയ മീർ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. ഐപിഎൽ മത്സരം കാണാനായി കോൽക്കത്തയിൽ എത്തിയപ്പോഴാണ് അതിജീവിതകളെ കാണാനായി ഷാരൂഖ് സമയം കണ്ടത്തിയത്. ഇവർക്കായി ജോലിയും ഷാരൂഖ് വാഗ്ദാനം ചെയ്തു. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

ഇതിനു മുമ്പും ബോളിവുഡിന്‍റെ കിങ് ഖാൻ ആസിഡ് ആക്രമണ അതിജീവിതകൾക്കു പിന്തുണ അർപ്പിച്ച് എത്തിയിട്ടുണ്ട്. കോൽക്കത്തയിൽ തന്‍റെ ആരാധികയ് ക്കൊപ്പം ഷാരൂഖ് നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചെറുപ്പകാലം തൊട്ട് കണ്ട സ്വപ്നം സഫലമായി എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം നിറയുന്നത്.

പത്താന്‍റെ വൻവിജയത്തിനു ശേഷം ഷാരൂഖ് പുതിയ സിനിമയായ ജവാന്‍റെ അണിയറ പ്രവർത്തനങ്ങൾ തുടരുകയാണ്. നയൻതാരയാണു ചിത്രത്തിലെ നായിക.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും