മാധവ് സുരേഷ്

 
Entertainment

"ദൈവമേ, ഓരോ തവണ കേൾക്കുമ്പോഴും കൂടുതൽ മോശമായി തോന്നുന്നു": സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്

"എന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കുന്നത് കാണാൻ ഇഷ്ടപ്പെടാത്ത ചിലരുണ്ട്"

Manju Soman

അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്നാണ് മകൻ മാധവ് സുരേഷ് അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. ആദ്യ സിനിമയായ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ ഡയലോഗുകൾ ട്രോളുകൾക്ക് കാരണമായിരുന്നു. എന്തിനാട് കൊന്നിട്ട്... നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല- എന്ന ഡയലോഗാണ് ട്രോളുകളിൽ നിറഞ്ഞത്. ഇപ്പോൾ ഇതാ അതേ സിനിമയിലെ മറ്റൊരു വൈകാരിയ രംഗവും സമാനമായ ട്രോളാക്രമണത്തിന് ഇരയാവുകയാണ്.

ഒളിച്ചിരിക്കാനാണോ... അമ്മച്ചീ, തെറ്റ് ചെയ്തത് അവരാണ്, നമുക്കൊന്ന് പ്രതികരിക്കാൻ പോലും പറ്റില്ലേ?’’- എന്നായിരുന്നു മാധവിന്‍റെ ഡയലോഗ്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് പരിഹാസ കമന്‍റുകളുമായി എത്തിയത്. എന്നാൽ ട്രോളന്മാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് സ്വന്തം പ്രകടനത്തെ ട്രോളി മാധവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

"ദൈവമേ, ഓരോ തവണ കേൾക്കുമ്പോഴും ഇത് കൂടുതൽ മോശമായി തോന്നുന്നു."- എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്‍റ്. പിന്നാലെ മാധവിന് മറുപടിയുമായി നിരവധി പേർ എത്തി. സുരേഷ് ഗോപിയെ അനുകരിക്കാനാണ് മാധവ് ശ്രമിക്കുന്നതെന്നും വോയിസ് മോഡുലേഷനിൽ സ്വന്തം ശൈലി കൊണ്ടുവരണമെന്നും ഒരാൾ കമന്‍റ് ചെയ്തു. പിന്നാലെ ഇയാൾക്ക് മറുപടിയുമായി മാധവ് എത്തി.

‘‘ബ്രോ, ഒരുപക്ഷേ ഇത് ജനിതകപരമായ കാരണങ്ങളാകാം. എന്റെ അച്ഛനടക്കം ആരെയും അനുകരിക്കാൻ ശ്രമിക്കുന്നില്ല. ഞാൻ എന്റെ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കുന്നത് കാണാൻ ഇഷ്ടപ്പെടാത്ത ചിലരുണ്ട്. ഇപ്പോൾ ഇത്തരം കാര്യങ്ങളോട് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു.’’- എന്നാണ് മാധവ് കുറിച്ചത്. മാധവിന്റെ അഭിനയത്തെക്കാൾ ഡബ്ബിങിലും ഡയലോഗ് ഡെലിവറിയിലുമാണ് പ്രശ്നമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. തന്റെ പോരായ്മകൾ പരസ്യമായി സമ്മതിക്കാനുള്ള മാധവിന്റെ മനസിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം

രാഹുലിന്‍റെ ജന്മദിനത്തിന് 'ജോബ് ഫെയര്‍' സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന