അഞ്ജു കുര്യൻ

 
Entertainment

"കാത്തിരുന്ന നിമിഷം"; റൊണാൾഡോക്കൊപ്പം ആഘോഷിച്ച് നടി | video

മലയാളത്തിലും തമിഴിലും സജീവമാണ് അഞ്ജു.

Entertainment Desk

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷമാക്കി നടി അഞ്ജു കുര്യൻ. സി ആർ 7 ജേഴ്സി അണിഞ്ഞു കൊണ്ട് ക്രിസ്റ്റ്യാനോയുടെ സിയൂ ആഘോഷം അനുകരിച്ചാണ് നടി പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ഓരോ റൊണാൾഡോ ആരാധകരും സിയൂവിനായി കാത്തിരുന്ന ആ നിമിഷം എന്നും അഞ്ജു കുറിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും സജീവമാണ് അഞ്ജു. ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത് എന്നീ സിനിമകളിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതയായത്.

നിരവധി പോർച്ചുഗൽ ആരാധകരാണ് നടിയുടെ പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനുമായുള്ള പോർച്ചുഗലിന്‍റെ മത്സരത്തിനിടെ റൊണാൾഡോ ഗോളടിക്കുന്ന വിഡിയോയും താരം പങ്കു വച്ചിട്ടുണ്ട്. മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.

Get updates on WhatsApp

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ആപ്പ്

കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം; ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിർമിച്ച് മാതാ അമൃതാനന്ദമയി മഠം

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

ഝാർഖണ്ഡിലെ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; ഒൻപത് പേർക്ക് പരുക്ക്