"ഇവൾക്ക് ഞാൻ മൈക്ക് കൊടുക്കുന്നില്ല, ട്രോളന്മാർക്ക് വെറുതെ തീറ്റകൊടുക്കണ്ടല്ലോ"; ഭാര്യയെ പരിചയപ്പെടുത്തി പിഷാരടി

 
Entertainment

"ഇവൾക്ക് ഞാൻ മൈക്ക് കൊടുക്കുന്നില്ല, ട്രോളന്മാർക്ക് വെറുതെ തീറ്റകൊടുക്കണ്ടല്ലോ"; ഭാര്യയെ പരിചയപ്പെടുത്തി പിഷാരടി

പിഷാരടിക്ക് പിന്തുണയുമായി നടന്മാരായ നാദിർഷ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും എത്തി

Manju Soman

പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി കുടുംബവും സുഹൃത്തുക്കളും. ഭാര്യ സൗമ്യയെ പിഷാരടി മണ്ഡലത്തിലുള്ളവർക്ക് പരിചയപ്പെടുത്തി. പിഷാരടിയുടെ പതിവു രീതിയിലായിരുന്നു പരിചയപ്പെടുത്തൽ. ഭാര്യയ്ക്ക് മൈക്ക് കൊടുത്താൽ ട്രോളന്മാർക്ക് തീറ്റ കൊടുക്കുന്നതുപോലെയാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

‘‘ഇവിടെ ഇരിക്കുന്നവരെല്ലാം എന്റെ കുടുംബമാണ്, എങ്കിലും എന്റെ ഒറിജിനൽ കുടുംബത്തെ കൂടി പരിചയപ്പെടുത്താം. എന്റെ ഭാര്യ ആദ്യമായാണ് ഇങ്ങനെയൊരു സ്റ്റേജിൽ കയറുന്നത്. അവൾക്ക് ഞാൻ മൈക്ക് കൊടുക്കുന്നില്ല, കാരണം ട്രോളന്മാർക്ക് വെറുതെ തീറ്റ കൊടുക്കണ്ടല്ലോ!’’ എന്നാണ് പിഷാരടി പറഞ്ഞത്. അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ വാക്കുകൾ കൈയടികളോടെയാണ് പാലക്കാട് ഏറ്റെടുത്തത്.

പിഷാരടിക്ക് പിന്തുണയുമായി നടന്മാരായ നാദിർഷ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും എത്തി. 20 വർഷമായി പിഷാരടിയെ അറിയാമെന്നും സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി ആരെയും ചതിക്കാത്തവനാണ് പിഷാരടിയെന്നുമാണ് നാദിർഷ പറഞ്ഞത്.

‘‘കലാകാരന്മാരുടെ സംഘടനയിലായാലും മറ്റാരുടെയെങ്കിലും കഷ്ടപ്പാടിലായാലും ഓടിയെത്തുന്നവനാണ് അവൻ. അത്യാവശ്യം വിദ്യാഭ്യാസവും ദീർഘവീക്ഷണവുമുള്ള പിഷാരടിയെ 'മണിച്ചിത്രത്താഴി'ലെ മോഹൻലാൽ പറയുന്നതുപോലെ 'ഓജസ്സും തേജസ്സുമുള്ളവനായി' നിങ്ങൾക്ക് വിട്ടുതരുന്നു, എടുത്തോളൂ!’’- എന്നായിരുന്നു ധർമജൻ പറഞ്ഞത്.

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഡൽഹി കലാപ കേസ്; പ്രതികളായ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ‍്യം നൽകാത്തതിൽ എതിർപ്പ് അറിയിച്ച് സുപ്രീം കോടതി

വി.ഡി. സതീശൻ മന്ത്രിസഭ; 21 അംഗങ്ങളും സത‍്യപ്രതിജ്ഞ ചെയ്തു| Video

'ഇനി വിഡിഎസ് യുഗം'; മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പയ്യന്നൂരിലും തളിപ്പറമ്പിലും എന്ത് കൊണ്ട് തോറ്റു‍? സമിതിയെ നിയോഗിച്ച് സിപിഎം