

ഉമർ ഖാലിദ്, ഷർജിൽ ഇമാം
ന‍്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതികളായ മുൻ ജെഎൻയു വിദ‍്യാർഥി ഷർജിൽ ഇമാം, ഉമർ ഖാലിദ് എന്നിവർക്ക് ജാമ‍്യം നൽകാത്തതിൽ എതിർപ്പ് അറിയിച്ച് സുപ്രീം കോടതി. കുറ്റം എത്ര വലുതായാലും വിചാരണ വൈകിപ്പിക്കുന്ന പക്ഷം തടവുകാരന് ജാമ‍്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.
ഒരു വർഷത്തേക്ക് ജാമ‍്യാപേക്ഷ നൽകാൻ കഴിയില്ലെന്ന നിർദേശത്തെയും അദ്ദേഹം എതിർത്തു. 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ നിയമപ്രകാരമാണ് ഇരുവർക്കുമെതിരേ കേസെടുത്തത്.
സയ്യിദ് ഇഫ്തിക്കർ ആൻഡ്രാബി എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയനും അതൃപ്തി പ്രകടിപ്പിച്ചത്.
ലഹരിമരുന്ന് വിതരണം ചെയ്ത് ഭീകരർക്ക് ധനസഹായം നൽകിയെന്നാരോപിച്ച് യുഎപിഎ നിയമ പ്രകാരം 6 വർഷത്തിലേറെയായി കസ്റ്റഡിയിൽ കഴിയുകയാണ് ആൻഡ്രാബി.