ഊർഫി ജാവേദ്

 
Entertainment

ട്രോളുകൾ വെറുതേയായി, ഊർഫിയുടെ മുഖത്തിന് യാതൊരു കുഴപ്പവുമില്ല!

പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും പഴയതിനേക്കാൾ മനോഹരമായ മുഖവുമായി വീണ്ടും ഇൻസ്റ്റഗ്രാമിലെത്തിയിരിക്കുകയാണ് താരം.

സൗന്ദര്യവർധ ചികിത്സയുടെ ഭാഗമായി ഊർഫി ജാവേദിന്‍റെ മുഖവും ചുണ്ടുകളും തടിച്ചു വീർത്തിരിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ഇന്‍റർനെറ്റിന് ഭരിച്ചിരുന്നത്. ഊർഫി സ്വന്തം ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ട ചിത്രം വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേച്ചൊല്ലി അസംഖ്യം മീമുകളും ട്രോളുകളുമാണ് ഇന്‍റർനെറ്റിൽ പടർന്നു പിടിച്ചത്.

സൗന്ദര്യ വർധക ചികിത്സയുടെ തിരിച്ചടി എന്ന രീതിയിൽ പോലും ഊർഫിയുടെ ഫോട്ടോകൾ ചർച്ച ചെയ്യപ്പെട്ടു. പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും പഴയതിനേക്കാൾ മനോഹരമായ മുഖവുമായി വീണ്ടും ഇൻസ്റ്റഗ്രാമിലെത്തിയിരിക്കുകയാണ് താരം. എല്ലാ ട്രോളുകളും മീമുകളും ആത്മാർതമായി തന്നെ എന്നെ ചിരിപ്പിച്ചു.

ഇനി നീരും ഫില്ലേഴ്സും ഇല്ലാത്ത എന്‍റെ മുഖം കാണൂ എന്നാണ് ഊർഫി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്ന വീഡിയോയ്ക്കും ഫോട്ടോകൾക്കും ഒപ്പം കുറിച്ചിരിക്കുന്നത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ