മമ്മൂട്ടി

 

file image

Entertainment

"എന്‍റെ സുന്ദരി കോഴിയെ കാണാതായി, ഇനിയെങ്ങാനും പൂവൻകോഴി പീഡിപ്പിച്ചു കാണുമോ!": മമ്മൂട്ടിയുടെ കുട്ടിക്കഥ

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും നടനുമായ ശ്രീരാമനാണ് ഫെയ്സ് ബുക്കിൽ ഈ കഥ പങ്കുവച്ചത്

Namitha Mohanan

മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് നടൻ വി.കെ. ശ്രീരാമൻ. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും കഥകളുമെല്ലാം ശ്രീരാമൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തരത്തിൽ മമ്മൂട്ടി എഴുതിയ രസകരമായ കഥയാണ് ശ്രീരാമൻ പങ്കുവെക്കുന്നത്. സുഹൃത്തുക്കളുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ മമ്മൂട്ടി കുറിച്ച കഥയാണിത്.

നടേ കുറിച്ച കഥ എന്നാണ് ശ്രീരാമൻ മമ്മൂട്ടിയുടെ കഥയെ വിശേഷിപ്പിച്ചത്. സംഭവം പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി. വനത്തിലെ ആദിവാസി ഊരിലേക്ക് ഷൂട്ടിങ്ങിനെത്തിച്ച അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കഥയാണിതെന്നും ശ്രീരാമൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

'വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിങ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിങ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻ കോഴിയും പരസ്പ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ട്ടകൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്.

അങ്ങനെ ഇന്നലത്തെ ഷൂട്ടിങ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ, ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാർത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്‍റെ നിർമ്മാതാവെന്ന നിലക്ക് കോഴിയെ തിരിച്ചേൽപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്.

എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിർമ്മാണ കാര്യാദർശിയോട് ഞാൻ നിർദേശിച്ചു.

സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവൻകോഴി പീഡിപ്പിച്ചു കാണുമോ എന്നായിരുന്നു എന്‍റെ ഭയം. എന്നാൽ തികച്ചും നിസ്സംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവൻ കോഴിയെയാണ് ഞാൻ അവിടെ കണ്ടത്. സുന്ദരിക്കോഴിക്കു എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്!

അവളുടെ തൂവ്വലുകളുടെ ചന്തവും കോഴിനടയും, കൊക്കുമെല്ലാം എന്‍റെ മനസ്സിലൂടെ കടന്നു പോയി. ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഒരു കറുത്തപട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്‍റെ മറവിൽ തട്ടിയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു.

ഒരു മണിക്കൂറിനു ശേഷം നിർമ്മാണ കാര്യദർശ്ശി വന്ന് പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടു പോയി. എന്‍റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രെ. ഞാൻ പൂവങ്കോഴിയെ നോക്കി. അവന്‍റെ നിസ്സംഗ്ഗതയുടെ അർത്ഥം നഷ്ട്ട ബോധമാണെന്ന് എനിക്ക് മനസ്സിലായി. 'ഷോട്ട് റെഡി' സഹസംവിധായകൻ വന്ന് വിളിച്ചു. പൂവൻകോഴിയുടെ വിരഹ ദുഃഖവും പേറി ഞാൻ ഷോട്ടിലേക്ക,' നടേ കുറിച്ച കഥ (ശരിക്കും ഉണ്ടായ കെട്ടുകഥ) ഇന്നലെ മമ്മൂട്ടി തൻ്റെ സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ കുറിച്ചതാണ്. അതിവിടെ പങ്കുവെക്കുന്നു

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

എൽപിഎല്ലിൽ കോഴ വിവാദം; ജാഫ്ന കിങ്സിന്‍റെ ഇന്ത്യൻ സഹഉടമ മഞ്ജോത് കൽറ അറസ്റ്റിൽ

തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ