വിഘ്നേഷ് ശിവനും നയൻതാരയും, ധനുഷ്

 
Entertainment

"ധനുഷിനെ കണ്ടത് അച്ഛനെപ്പോലെ, ആ സൗഹൃദം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം, ലജ്ജ തോന്നുന്നു": വിഘ്നേഷ് ശിവൻ

നയൻതാരയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് വിഘ്നേഷ് ധനുഷുമായി അകലുന്നത്

Manju Soman

തമിഴ് സിനിമാ ലോകത്തെ വലിയ ചർച്ചയായിരുന്നു നടൻ ധനുഷും നടി നയൻതാരയുമായുള്ള പ്രശ്നം. നയൻതാരയുടേയും വിഘ്നേഷ് ശിവന്‍റേയും വിവാഹ വിഡിയോയിൽ ധനുഷ് നിർമിച്ച് നാനും റൗഡി താൻ എന്ന ചിത്രത്തിലെ അണിയറ രംഗങ്ങൾ ഉപയോഗിച്ചതാണ് ഇരുവരും തമ്മിലുള്ള നിയമ പോരാട്ടങ്ങൾക്ക് കാരണമായത്. ഇപ്പോൾ ധനുഷുമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിലുള്ള ദുഃഖം പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ധനുഷിൽ താൻ പിതൃതുല്യമായ സാന്നിധ്യം കണ്ടിരുന്നതെന്നും തന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം എന്നുമാണ് വിഘ്നേഷ് പറഞ്ഞത്.

എനിക്ക് ധനുഷ് സാറിനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ പിറന്നാൾ ജൂലൈ 28നാണ്. അതേ ദിവസമാണ് എന്‍റെ അച്ഛൻ മരിക്കുന്നത്. അദ്ദേഹത്തിൽ നിന്ന് പിതൃതുല്യമായ സാന്നിധ്യമാണ് എനിക്ക് ലഭിച്ചത്. ഞാൻ അദ്ദേഹത്തെ കാണുന്നതും അങ്ങനെയാണ്. ആ സൗഹൃദം നഷ്ടപ്പെട്ടത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായാണ് കാണുന്നത്. അതിൽ എനിക്ക് നാണക്കേടുമുണ്ട്. എപ്പോഴോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടാകും. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ, ധനുഷ് സർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്.- വിഘ്നേഷ് പറഞ്ഞു.

വിഐപിയുടെ ഷൂട്ടിന്‍റെ സമയത്ത് രണ്ട് വർഷത്തോളം ഞാൻ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം കഴിച്ചതിനു ശേഷം മാത്രമാണ് ഞാൻ ഭക്ഷണം കഴിച്ചിരുന്നത്. ചിലസമത്ത് ആളുകൾക്കിടയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് മനസിലാവില്ല. - വിഘ്നേഷ് കൂട്ടിച്ചേർത്തു. 2015ൽ നാനും റൗഡി ദാൻ എന്ന ചിത്രത്തിലെ ഷൂട്ടിനിടെയാണ് വിഘ്നേഷ് ശിവനും നയൻതാരയും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ധനുഷാണ് ഈ സിനിമ സംവിധാനം ചെയ്തത്.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മെസിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട്; 40,000 കൂറ്റൻ ബോംബുകൾ നൽകാൻ ട്രംപ് ഭരണകൂടം