വിജയ്‌യുടെ ജനനായകൻ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

 
Entertainment

വിജയ്‌യുടെ ജനനായകൻ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

സെൻസർ വിവാദങ്ങളിൽ പെട്ട് മാസങ്ങളോളം റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയെറ്ററുകളിൽ എത്തിയത്

Namitha Mohanan

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രം ജന നായകൻ തിയെറ്ററിൽ മികച്ച കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

സെൻസർ വിവാദങ്ങളിൽ പെട്ട് മാസങ്ങളോളം റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയെറ്ററുകളിൽ എത്തിയത്. തിയെറ്ററിലെ മികച്ച വിജയത്തിന് ശേഷം ചിത്രം ഒടിടി സ്ട്രീമിങ്ങ് പ്രഖ്യാപിച്ചു.

Get updates on WhatsApp

നേരത്തെ നെറ്റ്ഫ്ലിക്സോ ആമസോൺ പ്രൈം വീഡിയോയോ ചിത്രത്തിന്‍റെ സ്ട്രീമിംഗ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സീ ഫൈവിലൂടെ ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ഓഗസ്റ്റ് 21 മുതലാണ് സ്ട്രീമിങ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്

"ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും"; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി