വീർ ദാസ് എമ്മി പുരസ്കാരവുമായി 
Entertainment

എമ്മി പുരസ്കാരം സ്വന്തമാക്കി ചരിത്രം കുറിച്ച് വീർ ദാസ്

ടെലിവിഷൻ‌ പരിപാടികളുടെ നിർമാതാവ് എക്താ ആർ കപൂറിന് കലാ രംഗത്തുള്ള സംഭാവന പരിഹണിച്ച് എമ്മി ഡയറക്റ്ററേറ്റ് പുരസ്കാരവും നൽകി

MV Desk

ന്യൂ ഡൽഹി: കോമഡി കാറ്റഗറിയിൽ എമ്മി പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന സ്ഥാനം സ്വന്തമാക്കി നടൻ വീർദാസ്. നെറ്റ് ഫ്ലിക്സിലെ സ്റ്റാൻഡ് അപ് സ്പെഷ്യൽ‌ വീർദാസ്: ലാൻഡിങിലൂടെയാണ് അദ്ദേഹം ബെസ്റ്റ് കോമഡി കാറ്റഗറി എമ്മി പുരസ്കാരം നേടിയത്. പുരസ്കാരം അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.

തിങ്കളാഴ്ചയാണ് അമ്പത്തൊന്നാമത് അന്താരാഷ്ട്ര എമ്മി അവാർഡ് നിശ ന്യൂയോർക്ക് ഹിൽട്ടൺ മിഡടൗണിൽ അരങ്ങേറിയത്. ബ്രിട്ടനിൽ നിന്നുള്ള സിറ്റ്കോമിനൊപ്പമാണ് വീർദാസ് പുരസ്കാരം പങ്കു വച്ചത്. ഈ കാറ്റഗറിയിലേക്ക് ഇതു ഗോ ഗോവ ഗോൺ, ഡൽഹി ബെല്ലി എന്നീ ചിത്രങ്ങളിലും വീർ ദാസ് അഭിനയിച്ചിട്ടുണ്ട്. 2021ൽ വീർ ദാസിന്‍റെ വീർദാസ്: ഫോർ ഇന്ത്യ എന്ന സ്റ്റാൻഡ് അപ്പിലെ പ്രകടനമാണ് എമ്മി പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്.

ടെലിവിഷൻ‌ പരിപാടികളുടെ നിർമാതാവ് എക്താ ആർ കപൂറിന് കലാ രംഗത്തുള്ള സംഭാവന പരിഹണിച്ച് എമ്മി ഡയറക്റ്ററേറ്റ് പുരസ്കാരവും നൽകി. ഇതിനു മുൻപ് 2011ൽ സുഭാഷ് ചന്ദ്രയ്ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

"8 കോടി ചെലവായതിന്‍റെ ലോജിക്ക് പിടി കിട്ടുന്നില്ല"; അയ്യപ്പ സംഗമത്തിന്‍റെ ചെലവ് വിവരങ്ങൾ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

വെസ്റ്റ് ഇൻഡീസ് പരമ്പര തൂത്തുവാരി ഇന്ത‍്യ

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് 91,960 രൂപ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് ടിവികെ