കിച്ചു, രേണു, കൊല്ലം സുധി

 

file image

Entertainment

ബാങ്ക് വിശദാംശങ്ങൾ നൽകി വ്ലോഗറുടെ പണപ്പിരിവ്! പ്രതികരിച്ച് കിച്ചു സുധി

ഷഫീന ബീവി എന്ന വ്ലോ​ഗറാണ് തന്‍റെ വീഡിയോയിൽ കിച്ചുവിന്‍റെ ബാങ്ക് വിശദാംശങ്ങൾ നൽകിയത്

Namitha Mohanan

കിച്ചു - രേണു സുധി പ്രശ്നങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചതിനു പിന്നാലെ കിച്ചുവിന് ധനസഹായം വേണമെന്നാവശ്യപ്പെട്ട് ബാങ്ക് വിശദാംശങ്ങൾ പങ്കുവച്ച് വ്ലോഗർ. ഷഫീന ബീവി എന്ന വ്ലോ​ഗറാണ് തന്‍റെ വീഡിയോയിൽ കിച്ചുവിന്‍റെ ബാങ്ക് വിശദാംശങ്ങൾ നൽകിയത്.

ഇത് വലിയ ശ്രദ്ധനേടിയതിന് പിന്നാലെ പ്രതികരണവുമായി കിച്ചു തന്നെ രം​ഗത്തെത്തി. ഒരു റിയാക്ഷൻ വീഡിയോയ്ക്ക് താഴെയാണ് കിച്ചു മറുപടി നൽകിയത്. താൻ അത് കണ്ടില്ലായിരുന്നുവെന്നും ശ്രദ്ധയിൽപ്പെട്ടതോടെ ഡിലീറ്റ് ചെയ്യിച്ചെന്നും കിച്ചു പ്രതികരണവുമായെത്തി. അക്കൗണ്ട് ഡീറ്റൈസ് പങ്കിട്ടതിന് ഷഫീന ബീവിക്ക് നേരെ വലിയ രീതിയിൽ വിമർശനമാണ് ഉയർന്നിരുന്നത്. പിന്നാലെ പ്രതികരണവുമായി ഷഫീന തന്നെ രം​ഗത്തെത്തി.

"എന്‍റെ ഒരു വീഡിയോയ്ക്ക് താഴെ കിച്ചുവിന്‍റെ ബാങ്ക് ഡിറ്റൈല്‍സ് പങ്കിട്ടത് ഇത്ര വലിയ പ്രശ്നമാകുമെന്ന് ഞാന്‍ കരുതിയില്ല. ഞാനത് ഡിലീറ്റ് ചെയ്തു. നിങ്ങള് ആരും കൊടുക്കണ്ട. എനിക്ക് രാവിലെ മുതല്‍ കിച്ചുവിന്‍റെ നമ്പര്‍ കൊടുക്കെന്ന് പറഞ്ഞ് ഒട്ടേറെ കോളുകള്‍ വന്നു.

അതുകൊണ്ട് ഫസ്റ്റ് കമന്‍റില്‍ പിന്‍ ചെയ്ത് വച്ചതാണ്. സഹായം ചെയ്യണമെന്ന ആവശ്യവുമായി ഒരുപാട് അമ്മമാരെന്നെ വിളിച്ചിരുന്നു. ഒന്നും രണ്ടുമല്ല ഒരുപാട് പേര്. ഇവര്‍ക്കെല്ലാം മറുപടി കൊടുക്കുന്നത് ബുദ്ധിമുട്ടായത് കൊണ്ട് ഞാന്‍ കണ്ടുപിടിച്ചൊരു ഐഡിയ ആയിരുന്നു അത്. ഞാന്‍ ലക്ഷ്മി നക്ഷത്രയല്ല.", എന്നായിരുന്നു ഷഫീന ബീവിയുടെ പ്രതികരണം.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി