അഖിൽ മാരാരേയും അഞ്ജലിയെയും ട്രോളി വൃദ്ധി

 
Entertainment

അഖിൽ മാരാരേയും അഞ്ജലിയെയും ട്രോളി വൃദ്ധി; റീൽസ് സോഷ്യൽ മീഡിയയിൽ വൈറൽ| Video|

ഫിലോമിനയുടെ കഥാപാത്രമായി വേഷപ്പകർച്ച നടത്തിയാണ് വൃദ്ധി റീലിൽ എത്തുന്നത്

Jisha P.O.

ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞതോടെ സ്ഥാനാർഥികൾക്കെതിരേ ട്രോളുടെ പെരുമഴയാണ്. പ്രചാരണസമയത്തെ സ്ഥാനാർഥികളുടെ ഭാവപ്രകടനമാണ് പല ട്രോളുകളുടെ പ്രമേയം.

ട്വന്‍റി-20, എൻഡിഎ സ്ഥാനാർഥികളായ അഖിൽ മാരാരേയും അഞ്ജലി നായരേയും റോബിൻ രാധാകൃഷ്ണനെയും ട്രോളി വൃദ്ധി വിശാൽ പങ്കുവെച്ച റീലാണ് വൈറലായിരിക്കുന്നത്. മൂക്കില്ലാ രാജ്യത്ത് സിനിമയിലെ ഫിലോമിനയുടെ കഥാപാത്രമായി വേഷപ്പകർച്ച നടത്തിയാണ് വൃദ്ധി റീലിൽ എത്തുന്നത്. നിങ്ങളുടെ ഭ്രാന്തൊക്കെ മാറിയോടാ ചെക്കന്മാരേ എന്ന ഡയലോഗ് ബുദ്ധി പറയുന്നു.

തുടർന്ന് കാണിക്കുന്നത് കലാശക്കൊട്ടിലെ അഖിൽ മാരാരുടെ ചെണ്ടയടിയും ഡാൻസ് നമ്പറുകളുമാണ്. റോബിൻ രാധാകൃഷ്ണൻ, അഞ്ജലി നായർ എന്നിവരുടെ കലാശക്കൊട്ടിലെ പ്രകടനങ്ങളും റീലിൽ കാണാം. റീൽ വൈറാലയോടെ വലിയ വിമർശനമാണ് ഉയരുന്നത്. ഒരു പാർട്ടിയെ മാത്രം വിമർശിച്ചത് ശരിയായില്ലെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. എന്നാൽ ഈ കുഞ്ഞുതാരത്തിന് നടിമാരായ ഡയാന ഹമീദ്, ജൂവൽ മേരി എന്നിവർ പിന്തുണയുമായി എത്തി . മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള ബാലതാരമാണ് വൃദ്ധി വിശാൽ. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

നടന്‍ ഭാഗ്യരാജ് അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വര്‍ണം കാണാതായി; പിന്നില്‍ പൊലീസുകാരനെന്ന് സംശയം

ഇറാന്റെ ഡ്രോണ്‍ ആക്രമണം; തിരിച്ചടിച്ച് അമെരിക്ക

വെനസ്വേല ഭൂകമ്പം: മരണം 1000ത്തിലേക്ക്, 3000ത്തിലധികം പേര്‍ക്ക് പരുക്ക്