Entertainment

വീണ്ടും ക്യാമ്പസ് സിനിമാ വസന്തം തീർത്ത് ''ലവ്ഫുളി യുവേർസ് വേദ''

ക്യാമ്പസ് പശ്ചാത്തലമാക്കി മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട് അത്തരത്തിൽ ഉള്ള സിനിമകൾ എല്ലാം തന്നെ ഇന്നും പ്രേക്ഷക മനസ്സിൽ ഇടമുള്ളവയാണ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായ ഉൾക്കടൽ പ്രദർശനത്തിന് എത്തിയിട്ട് 44 വർഷം പിന്നിടുമ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ക്യാമ്പസിന്‍റെ പശ്ചാത്തലത്തിൽ എത്തി വാണിജ്യപരമായും കലാപരമായും മുന്നിൽ നിൽക്കുന്ന സിനിമകൾ കൂടുതലും ഉണ്ടായിട്ടുള്ളത് ഒരു പക്ഷേ മലയാളത്തിൽ നിന്നാകും.

ചാമരം, ചെപ്പ്, സർവ്വകലാശാല, യുവജനോത്സവം തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഇറങ്ങിയ ചിത്രങ്ങൾ മുതൽ ജോണിവാക്കർ, മഴയെത്തും മുൻപേ, പ്രണയവർണ്ണങ്ങൾ, നിറം, നമ്മൾ അതിനും ശേഷം എത്തിയ ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, പുതിയമുഖം, സീനിയേഴ്സ് ഏറ്റവും പുതിയ കാലഘട്ടത്തിലെ തരംഗമായി മാറിയ പ്രേമം അതിനുശേഷം വന്ന ആനന്ദം, ബിടെക് തുടങ്ങിയ ചിത്രങ്ങളുടെ നിരയിലേക്ക് കണ്ണി ചേർക്കപ്പെടുകയാണ് രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന "ലവ്ഫുളി യുവേർസ് വേദ" എന്ന ചിത്രം.

പ്രണയവും,ക്യാമ്പസ് രാഷ്ട്രീയവും പരിസ്ഥിതി രാഷ്ട്രീയവും പ്രധാന പ്രേമേയമാക്കി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ആർ 2 എന്റർടെയിൻമെന്‍റിന്‍റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്നാണ്. താരങ്ങളുടെ പ്രകടനമികവും കെട്ടുറപ്പുള്ള കഥയുമാണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. രജിഷാ വിജയനു പുറമേ വെങ്കിടേഷും, അനിക സുരേന്ദ്രനും, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, രഞ്ജിത്ശേഖർ, ചന്തുനാഥ്, അപ്പാനി ശരത്, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കൃഷ്ണൻ, അർജ്ജുൻ പി അശോകൻ, സൂര്യ ലാൽ, ഫ്രാങ്കോ എന്നിവരാണ്. നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്.

ഛായാഗ്രഹണം ടോബിൻ തോമസ്സ്, സഹ നിർമ്മാണം അബ്ദുൾ സലിം,ലൈൻ പ്രൊഡ്യൂസർ ഹാരിസ്ദേശം, പ്രൊജക്റ്റ്കൺസൾടന്റ്-അൻഷാദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ സി സി, എഡിറ്റർ സോബിൻ സോമൻ , ആർട്ട്-സുഭാഷ് കരുണ, വസ്ത്രാലങ്കാരം- അരുൺമനോഹർ, മേക്കപ്പ്- ആർ ജി വയനാട്, സംഘട്ടനം-ഫിനിക്സ്പ്രഭു, ടൈറ്റിൽ ഡിസൈൻ- ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കൺട്രോളർ -റെനി ദിവാകർ, സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, പി ആർ ഓ -എ എസ് ദിനേശ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്ങ്-വൈശാഖ് സി വടക്കേവീട്, ഡിസൈൻസ്-യെല്ലോടൂത്ത്, കളറിസ്റ്റ്- ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ്-സുൾഫിക്കർ, സൗണ്ട്ഡിസൈൻ- വിഷ്ണു പി സി.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്