പിഎഫ് അക്കൗണ്ടിനും ഇനി എടിഎം കാർഡ്; EPFO 3.0 പദ്ധതിയുമായി കേന്ദ്രം Representative image
Lifestyle

പിഎഫ് അക്കൗണ്ടിനും ഇനി എടിഎം കാർഡ്; EPFO 3.0 പദ്ധതിയുമായി കേന്ദ്രം

ജീവനക്കാര്‍ നല്‍കുന്ന പിഎഫ് വിഹിതത്തിന്‍റെ 12% പരിധി എടുത്തുകളയാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു

Kochi Bureau

ന്യൂഡൽഹി: പാന്‍ 2.0 പ്രഖ്യാപിച്ചതിനു പിന്നാലെ ഇപിഎഫ്ഒ 3.0 പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന്‍റെ ഭാഗമായി ഇപിഎഫിന് ഡെബിറ്റ് കാര്‍ഡ് മോഡല്‍ കാര്‍ഡ് നല്‍കാനാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെ തീരുമാനം. 2025 മെയ്-ജൂണ്‍ മാസത്തോടെ പദ്ധതി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ് മോഡൽ വരുന്നതോടെ ഇപിഎഫ് അക്കൗണ്ടിലെ പണം എടിഎം വഴി പിന്‍വലിക്കാനാകും. നിലവില്‍ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെടുക്കാന്‍ 7-10 ദിവസമെടുക്കും. എല്ലാ പിന്‍വലിക്കല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ആവശ്യമായ രേഖകള്‍ ഇപിഎഫ്ഒയ്ക്ക് സമര്‍പ്പിച്ചതിന് ശേഷമാണ് ഇത് ചെയ്യുന്നത്.

കൂടാതെ, ജീവനക്കാര്‍ നല്‍കുന്ന പിഎഫ് വിഹിതത്തിന്‍റെ 12% പരിധി എടുത്തുകളയാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതോടെ ജീവനക്കാര്‍ക്ക് അവരുടെ സേവിങ്സ് മുന്‍ഗണനകളെ അടിസ്ഥാനമാക്കി പിഎഫ് അക്കൗണ്ടുകളിലേക്ക് കൂടുതൽ പണമടയ്ക്കാനുള്ള സൗകര്യം ലഭിക്കും. എന്നാൽ, തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിൽ വർധനയുണ്ടാകില്ല.

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

പ്രതിമാസം 1000 രൂപ, വാർഷിക വരുമാനം 5 ലക്ഷം കവിയരുത്; കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിന്‍റെ മാർഗരേഖ പുതുക്കി

രാജ്കോട്ടിൽ തകർത്താടി രാഹുൽ; ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

ഇനി ബോസ് കൃഷ്ണമാചാരി ഇല്ലാത്ത ബിനാലെ; ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു