സൗന്ദര്യമത്സരത്തിനിടെ വെപ്പുപല്ല് ഊരിപ്പോയി, വേദിയിൽവെച്ച് ശരിയാക്കി മത്സരാർഥി: വിഡിയോ വൈറൽ

 
Lifestyle

സൗന്ദര്യമത്സരത്തിനിടെ വെപ്പുപല്ല് ഊരിപ്പോയി, വേദിയിൽവച്ച് ശരിയാക്കി മത്സരാർഥി: വിഡിയോ വൈറൽ

കൈയടി നേടുന്നത് മിസ് ഗ്രാൻഡ് തായ്ലൻഡ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ഒരു യുവതിയുടെ വിഡിയോ ആണ്

Manju Soman

സൗന്ദര്യമത്സര വേദിയുടെ നട്ടെല്ല് ആത്മവിശ്വാസമാണ്. സൗന്ദര്യം എന്നതിനപ്പുറം പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടുന്നു എന്നത് കിരീടം ചൂടുന്നതിൽ ഘടകമാകാറുണ്ട്. ഇപ്പോൾ കൈയടി നേടുന്നത് മിസ് ഗ്രാൻഡ് തായ്ലൻഡ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ഒരു യുവതിയുടെ വിഡിയോ ആണ്. വേദിയിൽവച്ച് യുവതിയുടെ വെപ്പുപല്ല് ഊരിപ്പോവുകയായിരുന്നു. എന്നാൽ അവർ അതിനെ ആത്മവിശ്വാസത്തോടെ നേരിട്ടതാണ് പ്രശംസിക്കപ്പെടുന്നത്.

കമോൽവൻ ചാങ്കോ എന്ന മത്സരാർഥിക്കാണ് വേദിയിൽ അബദ്ധം പിണഞ്ഞത്. സ്വയം പരിചയപ്പെടുത്തുന്ന റൗണ്ടിലായിരുന്നു സംഭവം. വിധികർത്താക്കൾക്കും കാണികൾക്കും മുൻപിൽ സംസാരിക്കുന്നതിനിടെ വെപ്പുപല്ല് ഇളകിപ്പോരുകയായിരുന്നു. എന്നാൽ ആശങ്കപ്പെടാതെ സംയമനത്തോടെ നേരിടുകയായിരുന്നു. മുഖംതിരിച്ചു നിന്ന് വെപ്പുപല്ല് ശരിയാക്കിയതിനു ശേഷം വീണ്ടും സംസാരം തുടർന്നു.

മത്സരാർഥിയുടെ ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റം കാണികളുടെ മനം കവർന്നു. കാണികൾ കൈയടിക്കുന്നതും വിഡിയോയിലുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഈ മത്സരത്തിൽ കിരീടം നേടുന്ന സുന്ദരിയാണ് ഇന്ത്യയിൽ നടക്കുന്ന മിസ് ഗ്രാൻഡ് ഇന്‍റർനാഷണലിൽ തായ്ലൻഡിനെ പ്രതിനിധീകരിക്കുക.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ